topnews

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച

തിരുവനന്തപുരം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് പ്രതിനിധി ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിൽ രാവിലെ 9 മുതൽ 10 വരെ ചോദ്യോത്തരവേളയ്ക്ക് ശേഷമാവും സത്യപ്രതിജ്ഞാ ചടങ്ങ്. സഭാ ടി.വി.യിലൂടെ ലൈവായി ലഭ്യമാകും.

അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളർ കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇതു സിപിഎമ്മിനും എൽഡിഎഫ് സർക്കാരിനും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്. പുതുപ്പള്ളി പരാജയത്തിൽ കിട്ടിയ അടിക്കൊപ്പം സോളർ കേസിലെ ഗൂഢാലോചന കൂടി ആയപ്പോൾ സർക്കാർ അവതാളത്തിലായി. ഇന്നു പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഗൂഢാലോചനയിന്മേലുള്ള അന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയം കൊണ്ടുവരാനാണു പ്രതിപക്ഷ നീക്കം.

ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ ആവശ്യപ്പെട്ടതു വ്യക്തമായ സൂചനയായി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിനം തന്നെ ഇതിനായി പ്രതിപക്ഷം തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. കെ.ബി.ഗണേശ് കുമാർ എംഎൽഎ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണു പുറത്തുവന്നത്.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതു പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയെന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പ്രസ്താവനാ യുദ്ധവും മുറുകി. ഉപതിരഞ്ഞെടുപ്പിനു മുൻപേ ഇവ പുറത്തുവരാതിരുന്നത് സിപിഎമ്മിന് രക്ഷയായി. പുതുപ്പള്ളി ഫലത്തെക്കുറിച്ച് ഇനിയും പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ സഭയിൽ ഗൂഢാലോചനയുടെ മുനയിൽ നിർത്താനാകും പ്രതിപക്ഷത്തിന്റെ ശ്രമം.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

9 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

11 hours ago