entertainment

ടീച്ചറാകാൻ ആഗ്രഹിച്ചു പക്ഷെ, അപ്രതീക്ഷിതമായി സിനിമയിലേക്കെത്തി- അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോളിതാ സിനിമകളെക്കുറിച്ച് പറയുകയാണ് താരം.

രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയും, ക്യാപ്റ്റനിലെ അനിതയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സിനിമയിൽ പത്തുവർഷം പൂർത്തിയാക്കുകയാണ് താരം. സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ വളരെ സന്തോഷവതിയാണെന്ന് അനു പറയുന്നു, “ചെറുപ്പം തൊട്ടേ സിനിമകൾ കാണാനും അഭിനയിക്കാനും ഇഷ്ടമായിരുന്നു, പക്ഷേ ഒരിക്കൽപ്പോലും ഭാവിയിൽ സിനിമാ താരമാവുമെന്ന് കരുതിയിരുന്നില്ല, ഭാവിയിൽ എന്താകണമെന്ന് ചോദിക്കുമ്പോൾ ടീച്ചറാകണം എന്നായിരുന്നു ഞാൻ പറഞ്ഞ മറുപടി.

സിനിമ എന്നത് എപ്പോഴും അകലെയാണ്, എങ്ങനെ അവിടെ എത്തിപ്പെടണമെന്നും സിനിമാ നടിയാകണമെന്നും അറിയില്ലായിരുന്നു, എന്നാൽ കാലം എനിക്ക് അത്തരമൊരു ഭാഗ്യം കാത്തുവെച്ചു. കുട്ടിക്കാലത്ത് ഞാൻ ആരാധിച്ചിരുന്ന മമ്മൂക്കയും, ലാലേട്ടനെയും പോലെ ഒരുപാട് പേരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു, കൂടാതെ ഒരുപാട് സൗഹൃദങ്ങൾ ലഭിച്ചു. അങ്ങനെ ഇതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം സന്തോഷം നൽകുന്നതാണ്.

ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് രാമന്റെ ഏദൻത്തോട്ടത്തിലെ മാലിനിയെയാണ്. നായികാ പ്രാധാന്യമുള്ള, നല്ല പോലെ പെർഫോം ചെയ്യാൻ കഴിഞ്ഞ സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ മാലിനിയോട് എപ്പോഴും ഒരു ഇഷ്ടക്കൂടുതലുണ്ട്. സിനിമ എത്ര കാലം കൂടെയുണ്ടാവുമെന്ന് പറയാൻ കഴിയില്ല, എന്നാൽ നൃത്തം അങ്ങനെയല്ല എപ്പോഴും കൂടെയുണ്ടാവുമെന്നും, എപ്പോൾ വേണമെന്ന് തോന്നിയാലും തനിക്ക് നൃത്തം ചെയ്യാനാകും

Karma News Network

Recent Posts

സർക്കാരിന് തിരിച്ചടി, തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസ് ഗവര്‍ണര്‍ മടക്കിയതോടെയാണ് സർക്കാർ വെട്ടിലായി. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ…

4 mins ago

ബസുകൾ കൂട്ടിയിടിച്ച് അപകടം, തൃശൂരിൽ 15 പേർക്ക് പരിക്ക്

തൃശൂർ : കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു.…

19 mins ago

മമ്മൂട്ടി, വിശാഖം നക്ഷത്രം, ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

പുഴു സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് മമ്മൂട്ടിക്കെതിരെ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വൻ ചർച്ചയായിരുന്നു. ഇതിനിടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന…

32 mins ago

ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ , ഉത്രയുടെ കൊലപാതകം പുസ്തകമാക്കി മുൻ ഉത്തരാഖണ്ഡ് ഡിജിപി

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക്. ”ഫാംഗ്‌സ് ഓഫ് ഡെത്ത്” എ ട്രൂ സ്റ്റോറി…

40 mins ago

ജലനിരപ്പ് ഉയര്‍ന്നു, മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയെത്തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന…

43 mins ago

എഐ ക്യാമറ നിലച്ചെന്ന ധാരണയിൽ ജനം, നിയമലംഘനങ്ങൾ കൂടി

കണ്ണൂർ : സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ചു കൊണ്ടുവന്ന എഐ ക്യാമറ ആദ്യമൊക്കെ വൻ വിജയമായിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ഥിതി എന്താണ്…

60 mins ago