topnews

ചന്ദ്രയാൻ രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് അവകാശവാദം, വ്യാജ ശാസ്ത്രജ്ഞൻ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ്: ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിതുൽ ത്രിവേദിയെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഐ.എസ്.ആർ.ഒയുടെ എന്‍ഷ്യന്റ്‌ സയൻസ് ആപ്ലിക്കേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് ചെയർമാനാണ് താൻ എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഐഎസ്ആർഒയുമായി ഒരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.

ഓഗസ്റ്റ് 23-ന് വിക്രം ലാൻഡറിന്റെ വിജയകരമായ ലാൻഡിങ്ങിന് പിന്നാലെയാണ് ഇയാൾ അവകാശവാദവുമായി രംഗത്തെത്തിയത്. ചാന്ദ്രയാൻ 3ന്റെ ചന്ദ്രനിലെ ലാൻഡിങ്ങിന് പിന്നാലെ വിവിധ പ്രാദേശിക മാധ്യമങ്ങൾക്ക് ഇയാൾ അഭിമുഖം നൽകുകയും ചെയ്തിരുന്നു. പ്രാദേശിക മാധ്യമങ്ങളിൽ അഭിമുഖം വന്നതോടെ ഇയാളെക്കുറിച്ച് പരാതി ഉയരുകയും പോലീസ് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ ഇയാൾക്ക് ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ 3 മിഷനുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിക്കുകയായിരുന്നു.

ഐപിസി 478, 471, 419, 420 വകുപ്പുകൾ പ്രകാരമാണ് സൂറത്ത് പൊലീസ് മിതുൽ ത്രിവേദിക്കെതിരെ കേസെടുത്തത്. മിഥുലിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സൂറത്ത് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. മിഥുലിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ട്യൂഷൻ ക്ലാസുകൾ നടത്തിയിരുന്നതായും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ ബോധപൂർവം ഈ കഥകൾ പ്രചരിപ്പിച്ചതായും വ്യക്തമായി.

ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനാണ് എന്ന് തെളിയിക്കാൻ വേണ്ടി ഇയാൾ വ്യാജരേഖകളും ഉണ്ടാക്കിയിരുന്നു. 2022 ഫെബ്രുവരി 26നാണ് തനിക്ക് ഐ.എസ്.ആർ.ഒയിൽ നിന്ന് നിയമന കത്ത് ലഭിച്ചത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഐ.എസ്.ആർ.ഒയുടെ അടുത്ത പദ്ധതിയായ ‘മെർക്കുറി ഫോഴ്സ് ഇൻ സ്പെയ്സി’ലെ റിസേർച്ച് അംഗമാണെന്ന രേഖകളും ഇയാൾ വ്യാജമായി നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് പ്രതികരിച്ചു. മാത്രമല്ല മിഥുൽ ത്രിവേദി ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ പങ്കെടുക്കുകയും സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു

karma News Network

Recent Posts

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…

2 mins ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

30 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

51 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago