ഇടുക്കി : സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനായി ഏറെ നേരം കാത്തു നിന്നിട്ടും വാരതിരുന്നതിനെ തുടർന്ന് യുവതി ബസ് വെയിറ്റിംഗ് ഷെഡിൽ ജീവനൊടുക്കാൻ ശ്രമിച്ചു. കട്ടപ്പനയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആൺസുഹൃത്തിനെ കാണാനാണ് പെൺകുട്ടി കഴിഞ്ഞ ദിവസം വെയിറ്റിംഗ് ഷെഡിൽ എത്തിയത്. എന്നാൽ സുഹൃത്ത് എത്തിയില്ല. ഇതിന്റെ മനോവിഷമത്തിൽ യുവതി ബസ് സ്റ്റാൻഡിൽവെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ആയിരുന്നു വൈകുന്നേരം മൂന്നു മണിയോടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഭർത്താവിനൊപ്പം എറണാകുളത്ത് താമസിച്ചു വരികയായിരുന്നു യുവതി.
എന്നാൽ ഇതിനിടെ സാമൂഹ്യമാദ്ധ്യമത്തിലൂടെ യുവാവുമായി അടുപ്പത്തിലാകുകയും ഇയാളെ കാണുന്നതിനുവേണ്ടി എറണാകുളത്ത് നിന്നും കട്ടപ്പനയിൽ എത്തുകയുമായിരുന്നു. ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല. സമയം വൈകിയതിനാൽ ബന്ധുക്കളും ഭർത്താവും കാര്യങ്ങൾ അറിയുകയും ചെയ്തു.
പിന്നാലെ ബ്ലേഡുകൊണ്ട് കൈ ഞരമ്പ് മുറിച്ച് യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…