national

ചന്ദ്രനിൽ സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുന്നു, ലാൻഡറും റോവറും മൗനത്തിൽ തന്നെ, വരുന്നത് നിർണായക ദിനങ്ങൾ

തിരുവനന്തപുരം:ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റിൽ ഉറങ്ങുന്ന വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണർന്നില്ല. ഉണർത്താൻ ബാംഗ്ളൂരിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്ന് ഐ.എസ്.ആർ.ഒ. കമാൻഡുകൾ നൽകിയിട്ടും ഇരുവരും മൗനത്തിലാണ്. പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബോണസ് ഘട്ടത്തിൽ ഉപകരണങ്ങൾ എപ്പോൾ വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന് കൃത്യമായി വിവരം നൽകാൻ കഴിയില്ലെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

താപനില മൈനസ് 10ൽ എത്തിയതോടെയാണ് സ്ളീപ്പ് മോഡിൽ നിന്ന് ഉണർത്താനുള്ള റീആക്ടിവേഷൻ ശ്രമം തുടങ്ങിയത്. ഉണർത്താനുള്ള വേക്ക്അപ് സർക്കീറ്റ് ആക്ടിവേറ്റായിട്ടുണ്ട്. ഏത് നിമിഷവും ലാൻഡറും റോവറും ഉണർന്ന് സിഗ്നൽ നൽകി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ചൂട് കൂടുന്നത് അനുസരിച്ച് അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ബാറ്ററികൾ പൂർണ്ണമായും ചാർജ്ജ് ചെയ്തിട്ടുണ്ട്. ലാൻഡറിലേയും റോവറിലേയും സിഗ്നൽ സംവിധാനങ്ങൾക്കും ഉപകരണങ്ങൾക്കും താപപ്രതിരോധ സംവിധാനങ്ങളുണ്ട്. അതാണ് പ്രതീക്ഷ നൽകുന്നത്. മറ്റെന്തെങ്കിലും കാരണത്താൽ ഉണരാതിരിക്കാൻ സാധ്യത 50 ശതമാനമാണ്.

മൈമസ് 200 ഡിഗ്രി തണുപ്പിൽ കഴിഞ്ഞ പേടകം നിലവിൽ ഫ്രീസറിൽ നിന്നെടുത്ത അവസ്ഥയിലാണ്. വെയിലിന്റെ ചൂട് കൂടാനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഉപകരണങ്ങളെ ഉണർത്താനുള്ള വേക്ക് അപ്പ് സർക്യൂട്ട് ആക്ടീവേറ്റായിട്ടുണ്ട്. ചന്ദ്രനിൽ പതിനാലുദിവസത്തെ രാത്രി തുടങ്ങിയതോടെയാണ് സെപ്തംബർ രണ്ടിന് റോവറിനേയും നാലിന് ലാൻഡറിനേയും സ്ളീപ്പ് മോഡിലാക്കിയത്. ഇതിനിടെ ലാൻഡറിനെ റീസ്റ്റാർട്ട് ചെയ്ത് ഉയർത്തി 16 ഇഞ്ച് അകലെ ലാൻഡ് ചെയ്യിച്ചു. രണ്ടിനെയും ഉണർത്തിയാൽ ചരിത്രനേട്ടമാവും. കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തേകും.

karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

7 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

8 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

8 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

9 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

9 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

9 hours ago