ന്യൂഡല്‍ഹി. ബ്രിട്ടീഷ് ഭരണകാലത്തിലെ ഓര്‍മ്മകള്‍ തുടച്ചുനീക്കുവാന്‍ കൂടുതല്‍ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് സൈനിക വിഭാഗങ്ങളിലും വലിയ മാറ്റത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സൈന്യത്തിന്റെ ആചാരങ്ങളും, സമ്പ്രദായങ്ങളും, നിയന്ത്രണങ്ങളും നയങ്ങളും സര്‍ക്കാര്‍ അവലോകനം ചെയ്തുവരുകയാണ്. ഇത്തരത്തില്‍ യൂണിറ്റുകളുടെയും റെജിമന്റുകളുടെയും പേരുകള്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ച് വരുകയാണ്. സൈന്യം പരമ്പരാഗതാമായി പിന്തുടര്ന്ന് വന്ന പലകാര്യങ്ങളിലും സമഗ്രമായ മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഫലപ്രദമല്ലാത്ത പല സമ്പ്രദായങ്ങളും സൈന്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ അതിനാല്‍ തന്നെ ഇത്തരം സമ്പ്രതായങ്ങളുടെ മാറ്റം അനിവാര്യമാണ്. ഓണറ്റി കമ്മീഷനുകളുടെ ഗ്രാന്റ്, റിട്രീറ്റ്, റെജിമെന്റ് എന്നിവയിലും മാറ്റം വരും. സൈന്യം ഇപ്പോഴും കൊണ്ട് നടക്കുന്ന ബ്രിട്ടീഷ് ഭരണകാലത്തെ ചിട്ടകള്‍, യൂണിഫോം, നിയന്ത്രണങ്ങള്‍, നിയമങ്ങള്‍,നയങ്ങള്‍,ഇംഗ്ലീഷ് പേരുകള്‍ എന്നിവയിലും മാറ്റം വരും.
റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ക്കും മാറ്റം വരും. ഇന്ത്യയിലെ ചില പ്രദേശങ്ങളെ അടിച്ചമര്‍ത്തുന്നതിനായി നല്കിയ യുദ്ധബഹുമതികളും പരിശോധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് പിന്തുടരുവാന് നിര്‍ദേശിച്ച അഞ്ച് പ്രതിജ്ഞകള്‍ക്ക് അനുസൃതമായി ദേശീയ വികാരവുമായി പൊരുത്തപ്പെടുന്നതിന് സൈന്യത്തിലെ പഴയ കാര്യങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടത് ഉണ്ടെന്ന് സൈന്യം വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണത്തിലെ ഓര്‍മ്മകള്‍ തുടച്ച് നീക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രാജ്പഥിന്റെ പേര് കര്മ്മപഥ് എന്നാക്കിയിരുന്നു. കൂടാതെ നാവികസേനയുടെ പതാകയിലും മാറ്റം വരുത്തി.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…