topnews

തിരഞ്ഞെടുപ്പ് അടുക്കവെ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ മാസം 26 നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് എസ് ഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇക്കഴിഞ്ഞ 27 ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു.

പിന്നീട് പിശകുകള്‍ തിരുത്തി ഇന്ന് വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പെരുമാറിയെന്നാണ് കുറ്റപത്രം. മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്ന കുറ്റത്തിനുള്ള 354 വകുപ്പ് ഉപദേവയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

കേരള പൊലീസ് ആക്ട് 119 എയും ചേര്‍ത്തു. പൊതു സ്ഥലത്ത് സ്ത്രീകളോട് ലൈഗിംക ചുവയോടെ പെരുമാറുന്നതിന് ചുമത്തുന്ന വകുപ്പാണിത്. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരേഷ്‌ഗോപിയെ കേസിൽ നീക്കമാണ് നടക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്.

karma News Network

Recent Posts

പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ, ഭാര്യയെ ചേർത്ത് നിർത്തി ജന്മദിനാശംസ നേർന്ന് മോഹൻലാൽ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

10 mins ago

മോഷ്ടിക്കാൻ കയറി, AC ഓണാക്കി സുഖമായി കിടന്നുറങ്ങി കള്ളൻ, അറസ്റ്റ്

ലക്നൗ : മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ലഖ്നൗവിലെ ഒരു വീട്ടിൽ…

33 mins ago

മാഞ്ചസ്റ്ററിൽ ജീവിതം ആഘോഷിച്ച് മാളവികയും നവനീതും

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും…

45 mins ago

14 കാരിയായ മകളെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, കൃത്യം മറച്ചുവെച്ച അമ്മയ്‌ക്കും മുത്തശിക്കും പിഴ

മലപ്പുറം : പരപ്പനങ്ങാടിയിൽ പതിനാലുകാരിയായ മകളെ പീഡിപ്പിച്ച ഇരയാക്കിയ കേസില്‍ അച്ഛന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം പിഴയും.…

1 hour ago

തിരികെ സ്‌കൂളിലേക്ക്, കൂട്ടുകാര്‍ക്ക് ആശംസകളുമായി ദേവനന്ദ

മാളികപ്പുറത്തിലൂടെ ശ്രദ്ധേയായ കുട്ടിതാരമാണ് ദേവനന്ദ. നിറയെ സിനിമ തിരക്കുകളുള്ള കുഞ്ഞു സെലിബ്രിറ്റി സ്‌കൂളിലേക്ക് പോകുകയാണ്. അവധിക്കാലത്തിനുശേഷം സ്‌കൂളിലേക്ക് പോകുന്ന ത്രില്ലിലാണ്…

1 hour ago

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണില്ലെന്ന് പരാതി

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിൽ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ്…

1 hour ago