topnews

നടപടിക്ക് നന്ദി, നട്ടെല്ലുള്ള ഗവർണറെ കേരളത്തിന് കിട്ടിയെന്ന് സിദ്ധാർത്ഥിന്റെ കുടുംബം

വയനാട് : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ നേതാക്കളുടെ ക്രൂരയ്ക്ക് ഇരയായ സിദ്ധാർത്ഥിന്റെ മരണത്തിൽ കർശന നടപടിയെടുത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സിദ്ധാർത്ഥിന്റെ കുടുംബം നന്ദിയറിയിച്ചു. സർവ്വകലാശാല ചാൻസലറുടെ നടപടിയിൽ തൃപ്തിയുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് വ്യക്തമാക്കി.

ഇത്രയും വലിയ അതിക്രമങ്ങൾ സർവ്വകലാശാലയിൽ ഉണ്ടായിട്ടും വിസി അറിഞ്ഞിരുന്നില്ല എന്നത് ഗൗരവകരമാണ്. നട്ടെല്ലുള്ള ഒരു ​ഗവർണറെ കേരളത്തിന് കിട്ടിയെന്ന് പ്രതികരിച്ച പിതാവ്, ​ഗവർണറുടെ പദവിയെക്കുറിച്ച് മനസിലായത് ആരിഫ് മു​ഹമ്മദ് ഖാൻ എത്തിയതിന് ശേഷമാണെന്നും വെറുതെ ഒപ്പിട്ട് കൊടുക്കൽ മാത്രമല്ല ജോലിയെന്ന് അദ്ദേഹം തെളിയിച്ചതായും പ്രതികരിച്ചു.

വിദ്യാർത്ഥിയുടെ മരണത്തിൽ സർവ്വകലാശാല വിസി ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് അൽപം മുൻപായിരുന്നു രാജ്ഭവൻ പുറത്തിറക്കിയത്. വിദ്യാർത്ഥി ദിവസങ്ങളോളം പീഡനം അനുഭവിച്ചത് സർവ്വകലാശാല അധികൃതരുടെ ഭാ​ഗത്ത് നിന്നുള്ള ​ഗുരുതര വീഴ്ച കൊണ്ട് കൂടിയാണെന്ന് ഉത്തരവിൽ പറയുന്നു.

ഗവർണർ നട്ടെല്ലുള്ള ഒരു വ്യക്തിയാണ്. ​ഗവർണർ എന്നാൽ ചാൻസലർ കൂടിയാണ്. ആ ജോലി എന്താണെന്ന് കുറച്ച് വർഷം മുമ്പ് എനിക്ക് അറിയില്ലായിരുന്നു. ആരിഫ് മു​ഹമ്മദ് ഖാൻ വന്നതിന് ശേഷമാണ് ​ഗവർണറുടെ പദവിയുടെ പവർ എന്താണെന്ന് മനസിലായത്. കേരളത്തിൽ തന്നെ പലർക്കും ​ഗവർണറുടെ ചുമതലയെന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞു സിദ്ധാർഥന്റെ അച്ഛൻ പ്രതികരിച്ചു.

karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

5 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

12 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

22 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

43 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

47 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

1 hour ago