topnews

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റപ്പുലികള്‍ എത്തും

ഭോപ്പാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തും. നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്റ്റംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയില്‍ എത്തിക്കുന്നത്. മദ്ധപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിലേക്കാണ് ചീറ്റപ്പുലികളെ എത്തിക്കുന്നത്. 20 ചാറ്റപ്പുലികളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

പിറന്നാള്‍ ദിനങ്ങള്‍ എന്നും വ്യത്യസ്തമായി ആഘോഷിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ചീറ്റപ്പുലികളെ പാര്‍പ്പിക്കുവാന്‍ തിരഞ്ഞെടുത്ത കൂനോ ദേശീയ ഉദ്യാനത്തിലെത്തും. അന്ന് തന്നെ ആഫ്രിക്കന്‍ ഭരണകൂടം സമ്മാനിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രി സമര്‍പ്പിക്കുമെന്ന് പ്രത്യേകതയും ആ ദിനത്തിനുണ്ട്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം വളര്‍ന്ന് വരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് കൂടെ കരുത്ത് പകരുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലൂടെ കൂനോ ദേശീയ ഉദ്യാത്തിന് ലഭിക്കുക. ആഫ്രിക്കയില്‍ നിന്ന് ചീറ്റപ്പുലികള്‍ എത്തുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും വിനോദസഞ്ചാര മേഖലയില്‍ ശ്രദ്ധനേടുവാന്‍ പാകത്തിന് കൂനോ ഒരുങ്ങിക്കഴിഞ്ഞു.

ആഫ്രിക്കയില്‍ നിന്ന് എത്തുന്ന 20 ചീറ്റപ്പുലികളും മദ്ധ്യപ്രദേശീലെ കാലാവസ്ഥയുമായി ഉടന്‍ ഇണങ്ങിചേരുമെന്നും ഗുണകരമായ കാലാവസ്ഥയാണ് കൂനോയിലുള്ളതെന്നും സംസ്ഥാന വനംവകുപ്പ് മന്ത്രി കുന്ഡവര്‍ വിജയ് ഷാ പറഞ്ഞു. കൂനോ ദേശീയ ഉദ്യാനം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണെന്നും. പ്രധാനമന്ത്രി തന്റെ പിറന്നാള്‍ ഇവിടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചതിനെ സൗഭാഗ്യമായി കരുതുന്നുവെന്നും വിജയ് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ആഗോളതലത്തിവല്‍ വലിയ ശ്രദ്ധനേടുവാനും കൂനോയ്ക്ക് കഴിയുമെന്നും അനേകം അപൂര്‍വ്വ ഇനം സസ്യ-വന സമ്പത്തുക്കളും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സംഘം ചൊവ്വാഴ്ച കൂനോയിലെത്തി. ഇന്ത്യയിലേക്ക് എത്തിക്കുവാനുള്ള ചീറ്റകള്‍ നമീബിയയില്‍ ക്വാറന്റീനിലാണ് ഇപ്പോള്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

32 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago