രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എം.പി. ജോയ്സ് ജോര്‍ജിനെ തള്ളി കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നുള്ളതൊന്നും തങ്ങള്‍ സ്വീകരിക്കുന്ന നിലപാടല്ല. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടയാറില്‍ മന്ത്രി എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് ജോയ്സ് ജോര്‍ജ് രാഹുലിന് എതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.
‘പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്ക്കാന് രാഹുല്‍ പഠിപ്പിക്കും’. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നും ജോയ്സ് പറഞ്ഞിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംവദിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ക്ക് അക്കിഡൊ പ്രതിരോധമുറ പരിശീലിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…