തിരുവനന്തപുരം. കേരളീയം അന്താരാഷ്ട്ര തലത്തില്‍ വലിയ ഒരു മഹോത്സവമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിപാടി സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഉള്ളവര്‍ തിരുവനന്തപുരത്ത് എത്തുകയാണ്.
പരിപാടിക്കെതിരെ പ്രതികരണം ഉണ്ടായെങ്കില്‍ അത് പരിപാടിയുടെ പ്രശ്നമല്ല. മറിച്ച് ഇത്തരത്തില്‍ നമ്മുടെ നാട് അവതരിപ്പിച്ചുകൂട എന്ന ചിന്തയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ ഇത്തരത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. ഇനി എല്ലാ വര്‍ഷവും കേരളീയം ആഘോഷിക്കും. സംസ്ഥാനം നിലവില്‍ വന്നിട്ട് 67 വര്‍ഷം പിന്നിടുകയാണ്.
നമ്മുടെ വികസന മാതൃക എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് നാം ചിന്തിക്കണം. കേരളത്തിന്റെ ആളോഹരി വരുമാനം എടുത്താല്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണ്. കോവിഡ് കാലത്തിന് മുമ്പ് സംസ്ഥാനം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് പോയി. എന്നാല്‍ 12 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…