kerala

കാണാതായ 2 വയസുകാരിക്കായി തെരച്ചിൽ ഊർജിതം, അന്വേഷണം ആക്ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ച്

തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി.

സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു. സംഭവം പുലർച്ചെ രണ്ടുമണിയോടെയാണ് നടന്നത്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്. കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ പറ്റിയുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പോലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. പെട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്നവരായിരുന്നു.ബൈക്കിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.

ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തിൽ മുഴുവൻ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Karma News Network

Recent Posts

പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഏഴുപേർ അറസ്റ്റിൽ

കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കാലടി മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം…

3 hours ago

ബന്ദികൾ എത്ര ബാക്കി ഉണ്ടെന്നും അവർ എവിടെ എന്നും ഒരു വിവരവും ഇല്ല, ഹമാസ് മേധാവി

ലോകം ഉറ്റു നോക്കുന്ന ജീ7 ഉച്ചകോടിയിൽ വളരെ സുപ്രധാനമായിട്ടുള്ള പ്രഖ്യാപനം അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ നടത്തിയിരിക്കുകയാണ്. ഇസ്രായേൽ ഹമാസ് യുദ്ധം…

4 hours ago

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോ​ഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട…

5 hours ago

ന്യൂമാഹിയിൽ ബിജെപി നേതാവിന്റെ വീടിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസ്, സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ; ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി.നേതാവ് പായറ്റ സനൂപിൻ്റെ വീടിന് നേർക്ക് സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിൽ സി.പി.എം. പ്രവർത്തകനെ…

5 hours ago

അരളി പൂവ് കഴിച്ചെന്ന സംശയം, ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ

എറണാകുളം: അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒൻപതാം…

5 hours ago

കശ്മീർ ഇന്ത്യയുടെ ഭാഗമല്ല ,വിവാദ പ്രസം​ഗം, അരുന്ധതി റോയ്ക്ക് എതിരെ UAPA ചുമത്തി കേസ് എടുക്കാൻ അനുമതി

കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയുടെ സായുധ സേന ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയിരിക്കുകയാണെന്നും വിവാദ പരാമർശം നടത്തി. എഴുത്തുകാരി അരുന്ധതി…

6 hours ago