more

അമ്മയുടെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി മൂന്ന് മക്കൾ

മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുന്ന അമ്മയുടെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി മൂന്ന് മക്കൾ.തണ്ണീർമുക്കം മണ്ണാപറമ്പിൽ ഉണ്ണിക്കണ്ണന്റെ ഭാര്യ ബിന്ദുവാണ് തലയ്ക്കുള്ളിൽ രക്തസ്രാവവുമായി ചികിത്സയിൽ കഴിയുന്നത്.എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുവൊള്ളൂ.ഏകദേശം 25ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കൂലിപ്പണിക്കാരനായ ഭർത്താവിന് ഒരിക്കലും സമ്പാദിക്കാൻ സാധിക്കുന്നതല്ല ഈ തുക.കടുത്ത തലവേദനയെ തുടർന്നാണ് ബിന്ദു ആശുപത്രിയിൽ ചികിത്സ തേടിയത്.വിദഗ്ദ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു.മൂന്ന് കുട്ടികളുള്ള നിർധന കുടുംബത്തിന്റെ വീടിന്റെ ആധാരം പോലും പണയത്തിലാണ്.ബിന്ദുവിനെ സഹായിക്കുന്നതിനായി എംപി,എംഎൽഎ,പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളായി സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.ഇവരുടെ നേതൃത്വത്തിൽ 13ന് പഞ്ചായത്തിലെ 23വാർഡുകളിലും ചികിത്സാസഹായത്തിനുള്ള പണം സ്വരൂപിക്കും.

ബിന്ദുവിന്റെ പേരിലുള്ള ധനലക്ഷ്മി ബാങ്കിന്റെ ചേർത്തല ബ്രാഞ്ചിലേക്കും പണം അയക്കാവുന്നതാണ്.അക്കൗണ്ട് നമ്പർ:001304100002049.ഐഎഫ്എസ്‌സി കോഡ് ഡിഎൽഎക്‌സ്ബി0000013

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago