topnews

കൊവിഡ് ആദ്യം കണ്ടത് എപ്പോൾ, ആരിൽ- ചൈന മൂടിവച്ച ആ സത്യം പുറത്തുവിട്ട് ഡോക്ടർ

 

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം പൊട്ടി പുറപ്പെട്ടത്. വൈറസ് മൂലമുള്ള മരണസംഖ്യ ഔദ്യോ​ഗിക മരണസംഖ്യ ഒരു ലക്ഷത്തി അറുപതിനായിരമായി. നിരവധിയാളുകളാണ് ചികിത്സയിൽ കഴിയുന്നത്. വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലെത്തി പിന്നീട് മറ്റുള്ളവരിലേക്കു വ്യാപിക്കുകയായിരുന്നുവെന്നാണ് പൊതുവെയുള്ള നി​ഗമനം. കൊവിഡ് ബാധ ആദ്യമുണ്ടായത് ആര്‍ക്കാണ് എന്നറിയാന്‍ ശാസ്ത്രലോകവും ഏറെ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. ആദ്യത്തെ ആളെ കണ്ടെത്തിയാല്‍ എങ്ങനെയാണ് ഇയാള്‍ക്കു രോഗം പകര്‍ന്നതെന്ന് വ്യക്തമായി അറിയാന്‍ കഴിയും.

കൊവിഡ് ആദ്യമായി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാന്‍ എന്ന മുതിര്‍ന്ന വനിതാ ഡോക്ടര്‍ ആണെന്ന് പുതിയ വെളിപ്പെടുത്തല്‍. ചൈനയിലെ വൃദ്ധദമ്പതികളിലാണ് ആദ്യം കണ്ടത്. വെറുമൊരു പനിയെന്നേ വിചാരിച്ചുള്ളൂ. ഈ ഡോക്ടറാണ് പുതിയ വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയതെന്ന് ചൈനയിലെ ഒദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനയില്‍നിന്ന് ഇതു സംബന്ധിച്ച്‌ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതും ഇത് ആദ്യമായാണ്.ഡിസംബര്‍ 25ന് എത്തിയ രോഗികള്‍ക്ക് ന്യൂമോണിയയുടെ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം എന്നിവയാണ് പ്രകടമായിരുന്നത്.

എന്നാല്‍ തൊട്ടടുത്ത ദിവസം ഇവരുടെ സി.ടി സ്‌കാന്‍ ലഭിച്ചപ്പോള്‍ പതിവു രോഗങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു അവസ്ഥയാണ് തോന്നിയതെന്നു ഡോ. ഷാങ് ജിക്സിയാന്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയോടു പറഞ്ഞു വൃദ്ധ ദമ്പതിമാരുടെ സി.ടി സ്‌കാന്‍ പരിശോധിച്ചതിനു പിന്നാലെ ഡോക്ടര്‍ ഇവരുടെ മകന്റെ സി.ടി സ്‌കാന്‍ കൂടി എടുക്കാന്‍ നിര്‍ദേശിച്ചു.
യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മകന്‍ ഇതിനു വിസമ്മതിച്ചു. പണം തട്ടാനുള്ള തന്ത്രമാണെന്നാണ് അയാള്‍ ആദ്യം കരുതിയതെന്ന് ഡോ. ഷാങ് പറഞ്ഞു. എന്നാല്‍ ഇയാളെ നിര്‍ബന്ധിച്ച്‌ സ്‌കാന്‍ ചെയ്തതോടെ രണ്ടാമത്തെ തെളിവും ഡോക്ടര്‍ക്കു മുന്നിലെത്തി. വൃദ്ധ ദമ്ബതികളുടെ ശ്വാസകോശത്തില്‍ കണ്ട അതേ അസാധാരണത്വം മകന്റെ പരിശോധനയിലും പ്രകടമായിരുന്നു. ഒരു പകര്‍ച്ചവ്യാധി അല്ലെങ്കില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരേസമയത്ത് ഇത്തരം രോഗലക്ഷണം പ്രകടമാകില്ലെന്ന് ഡോ. ഷാങ് വിലയിരുത്തി.

ഡിസംബര്‍ 27ന് പനിയും ചുമയുമായി ആശുപത്രിയിലെത്തിയ ആളിന്റെ സി.ടി സ്‌കാനിലും സമാന ലക്ഷണങ്ങളാണ് കണ്ടെത്തിയത്. നാലു പേരുടെ രക്തം പരിശോധിച്ചതിലും വൈറസ് ബാധ കണ്ടെത്തി. എന്നാല്‍ പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആകുകയും ചെയ്തു.ഒരു വൈറസ് രോഗം, മിക്കവാറും പടരാന്‍ സാദ്ധ്യതയുള്ളത് കണ്ടെത്തിയതായി ഡിസംബര്‍ 27നു തന്നെ ഡോ. ഷാങ് ആശുപത്രിക്കു റിപ്പോര്‍ട്ട് നല്‍കി. അവര്‍ അത് ജില്ലയിലെ രോഗപ്രതിരോധ കേന്ദ്രത്തിനു കൈമാറുകയും ചെയ്തു.

ചൈനയെയും ലോകത്തെയാകെയും പിടിച്ചുകുലുക്കാന്‍ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല.റിപ്പോര്‍ട്ട് നല്‍കിയതിനുശേഷം ആശുപത്രിയിലെ ഒരു ഭാഗം അടച്ച്‌ ഈ നാലു രോഗികളെയും പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്വയം പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സമാനമായ ശ്വാസകോശ അവസ്ഥയോടെ മൂന്നു രോഗികള്‍ കൂടി എത്തിയതോടെ അധികൃതര്‍ കൂടുതല്‍ ജാഗ്രതയിലായി.

 

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago