kerala

കൊവിഡിനെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ല; എ.വിജയരാഘവന്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നികൃഷ്ടമായാണ് പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തി ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. മികച്ച പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയെ ആസൂത്രിതമായി ആക്രമിക്കുന്നതിലൂടെ കേരളീയ സമൂഹത്തെയാണ് പ്രതിപക്ഷം വെല്ലുവിളിക്കുന്നത്. സ്വയം അപഹാസ്യരാവുന്ന ഇവരെ കേരളം നിരാകരിക്കുക തന്നെ ചെയ്യുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

മഹാമാരിയെ തടയുന്നതിനേക്കാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളന പരമ്ബര നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. കൊവിഡിനെ പ്രതിരോധിക്കാനുള്ള കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് പ്രളയങ്ങള്‍, ഓഖി ദുരന്തം, കൊവിഡ് കാലത്തൊക്കെ ഇടതുസര്‍ക്കാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനുള്ള വാദങ്ങള്‍ നിരന്തരം ഉയര്‍ത്തുക എന്ന പ്രവര്‍ത്തനശൈലിയിലേക്ക് പ്രതിപക്ഷം മാറിയിരിക്കുകയാണ്. നാടിന് വേണ്ടത് ഇത്തരം പ്രവര്‍ത്തനമല്ല. അതിജീവനത്തിന്റെ കേരള മാതൃകയെ കരിവാരിതേച്ച്‌ പ്രതിപക്ഷം അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

2 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

3 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

3 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

4 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

5 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

6 hours ago