national

ബാക്കി എല്ലാവരും പാര്‍ട്ടി വിട്ടു, ഒറ്റ രാത്രി കൊണ്ട് പാര്‍ട്ടിയിലെ ഏക എംപിയായി ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി പിളര്‍പ്പിലേക്ക്. പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്റെ അമ്മാവന്‍ പശുപതി പരസാണ് നീക്കത്തിന് നേതൃത്വം നല്‍കുന്നത്. ലോക് സഭയിലെ ആറ് അംഗങ്ങളില്‍ നാല് പേര്‍ തങ്ങളെ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തയച്ചിട്ടുണ്ട്. സ്പീക്കര്‍ അത് പരിഗണിക്കുന്നതോടെ പിളര്‍പ്പ് ഔദ്യോഗികമാവും. ഒറ്റ രാത്രികൊണ്ട് പാര്‍ട്ടിയിലെ ഏക എം.പിമായി ചിരാഗ് മാറി. ഒപ്പമുണ്ടായിരുന്നു അഞ്ച് എം.പിമാരും പാര്‍ട്ടി വിട്ടു. തങ്ങളെ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് ചിരാഗിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. രാംവിലാസ് പാസ്വാന്റെ മരണത്തിന് ശേഷം ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരും ഏറെ നാളായി പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. ചിരാഗിന്റെ ഏകാധിപത്യപ്രവണതകള്‍ക്കെതിരേയാണ് പരസിന്റെ നീക്കം. അദ്ദേഹം ജെഡിയുവിന്റെ എംപിയുമായി ബന്ധം സ്ഥാപിച്ചതായി റിപോര്‍ട്ട് പുറത്തുവന്നു.

പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. പരസിന് പുറമെ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണാ ദേവി, മെഹബൂബ് അലി കൈസര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. അടുത്ത അനുയായി ആയ ലലന്‍ സിങ് വഴിയാണ് എം.പിമാരുമായി നിതീഷ് ധാരണയിലെത്തിയതെന്നാണ് വിവരം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ച്‌ പരസ് രംഗത്തുവന്നത് പുതിയ ഗ്രൂപ്പിന്റെ നീക്കത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണെന്നാണ് കരുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിട്ട് ഒറ്റക്ക് മത്സരിച്ച ചിരാഗ് നിതീഷിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ബി.ജെ.പിക്കും ആര്‍.ജെ.ഡിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജെ.ഡി.യുവിന്റെ സ്ഥാനം. ഇതിനുള്ള മറുപടിയാണ് നിതീഷിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഗ്രൂപ്പ് എന്‍ഡിഎയുടെ ഭാഗമായിത്തന്നെ നില്‍ക്കുകയും ചെയ്യും.

സംഘടയിലെ 99 ശതമാനവും എല്‍ജെപിയിലുണ്ടെന്നും യഥാര്‍ത്ഥത്തില്‍ താന്‍ പാര്‍ട്ടിയെ രക്ഷിക്കുകയാണെന്നുമാണ് പരസിന്റെ നിലപാട്. നിതീഷുമായി ഇടഞ്ഞതില്‍ മിക്കവാറും എല്‍ജെപിക്കാര്‍ക്ക് നീരസമുണ്ട്. പുതിയ വിമതനീക്കത്തിനു കാരണവും അതാണെന്നാണ് കരുതുന്നത്. രാം വിലാസ് പാസ്വാന്റെ മരണത്തെത്തുടര്‍ന്നാണ് മകന്‍ ചിരാഗ് പാസ്വാന്‍ പാര്‍ട്ടി മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Karma News Network

Recent Posts

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

22 mins ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

30 mins ago

കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…

43 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങി, 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…

47 mins ago

ആലുവയിൽ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ പരിശോധന, പിടികൂടിയത് നാല് തോക്കും 20 വെടിയുണ്ടകളും

കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ആലുവ…

54 mins ago

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലൂടെയാണ്‌ രമേശ് പിഷാരടി വിവാഹ വാർഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും…

1 hour ago