topnews

സിഗരറ്റ് വലി കൊറോണ വേഗം പടർത്താം, കണ്ണിലേക്കും വൈറസ് വ്യാപനം

നിങ്ങളോ നിങ്ങളുടെ അടുത്ത ആരെങ്കിലുമോ ബീഡി , സിഗരറ്റ് എന്നിവ വലി ശീലം ഉള്ളവരാണോ..എന്നാൽ വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. സിഗരറ്റു വലിക്കാരിൽ കൊറോണ പകരാനും പകർത്താനും കൂടുതൽ സാധ്യത ഉള്ളതായി വിദഗരുടെ പഠന റിപോർട്ട്. ഓസ്ട്രേലിയൻ ആരോഗ്യ  വിദഗരാണ്‌ ഈ വിവരം പുറത്ത് വിട്ടത്. നിങ്ങൾ കൊറോണ രോഗി അല്ല എന്നിരിക്കട്ടേ. നിങ്ങൾ ഏതേലും പ്രതലത്തിലോ മറ്റ് എവിടെ എങ്കിലുമോ, പേപ്പറിലോ, ഒന്നും അല്ലെങ്കിൽ സിഗരറ്റ് കൂടിലോ,  ലാമ്പിലോ എങ്കിൽ തൊട്ട ശേഷം ആയിരിക്കാം സിഗരറ്റ് വലിക്കാൻ എടുക്കുന്നത്. സിഗരറ്റ് വലിക്കുന്നതിനു മുമ്പ് കൈകൾ അണു വിമുക്തമായി കഴുകാൻ ആരും മിനക്കെടാറുമില്ല.

ഇത്തരത്തിൽ പലയിടത്തും സപർശിച്ച് നിങ്ങളുടെ കൈകളിൽ എവിടെ നിന്നെങ്കിലും വൈറസ് പറ്റിയാൽ പിന്നെ ഉണ്ടാകുന്നത് വൻ അപകടം ആയിരിക്കും. നിങ്ങളുടെ കൈവിരലുകൾ നേരിട്ട് ചുണ്ടുകളിലേക്ക് സ്പർശനം ഉണ്ടാകുന്നു. ഇത്തരക്കാരിൽ സാധാരണ ആളുകളേക്കാൾ ഇരട്ടി വേഗത്തിലും നേരിട്ടും ആയിരിക്കും കൊറോണ എത്തുക. നേരിട്ട് വായിലേക്കും ഉമി നീരിലേക്കും വൈറസ് കടക്കും. പിന്നെ ഉള്ള കാര്യം പറയേണ്ട. ഇത്തരക്കാരായ സിഗരറ്റു വലിയന്മാർ പോകുന്നിടത്തെല്ലാം വൈറസിനെയും പടർത്തും. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ സിഗരറ്റ് വലിക്ക് അടിമകളാണ്‌. അമേരിക്കയിലും ഇതാണവസ്ഥ. സിഗരറ്റ് വലി കൊറോണ പെട്ടെന്ന് പടറാൻ ഒരു കാരണം ആയി  എന്നും ചൂണ്ടിക്കാട്ടുന്നു

മറ്റൊരു വിലയിരുത്തൽ വന്നത് കൊറോണ വൈറസ് 20 മിനുട്ട് അന്തരീക്ഷത്തിൽ സഞ്ചരിക്കും എന്നാണ്‌. വായുവിൽ 20 മിനുട്ടോളം തങ്ങി നില്ക്കുന്ന ഇവ കണ്ണിലേക്ക് വന്നാലും അപകടകരമാകും. മാസ്ക് ധരിച്ചിട്ടും ഈ ഘട്ടത്തിൽ പ്രയോജനം ഇല്ല. ഇതിനെല്ലാം പരിഹാരം പുറത്ത് പോകാതെ വീട്ടിൽ കഴിയുക എന്ന് മാത്രമാണ്‌. ആരോഗ്യ പ്രവർത്തകർക്ക് മാസ്കിനൊപ്പം കണ്ണ്‌ കൂടി മറക്കുന്ന ഗ്ളാസ് ഷീൽഡുകൾ ചിലാ ഓസ്ട്രേലിയൻ ആശുപത്രികളിൽ വിതരണം ചെയ്തു. ചില കടകളുടെ കൗണ്ടറിൽ കസ്റ്റമറുടെ ശ്വാസം മുന്നോട്ട് വരാതിരിക്കാൻ ക്യാഷറുടെ മുന്നിൽ ഗ്ളാസ് ഷീൽഡുകളും സ്ഥാപിച്ചു. ഏതായാലും സിഹര വലിയും, പുറത്തിറങ്ങിയുള്ള കറക്കവും സൂക്ഷിക്കുക. ബീഡിയും സിഗരറ്റും വലിക്കുന്നവരെയും സൂക്ഷിക്കുക

Karma News Editorial

Recent Posts

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

37 seconds ago

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

11 mins ago

പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം, അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…

29 mins ago

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

43 mins ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

1 hour ago

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

1 hour ago