മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൂറിന് ഷെരീഫ്. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ഇപ്പോള്‍ തന്റെ ഇരുപത്തി ഒന്നാം പിറന്നാള്‍ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് നൂറിന്. ലോക്ഡൗണ്‍ കാലത്ത് ഒറ്റയ്ക്കിരുന്നാണ് തന്റെ പിറന്നാള്‍ ആഘോഷമെന്നും താരം പറയുന്നു. ’21 മനോഹര വര്‍ഷങ്ങള്‍.
‘ലോക്ഡൗണ്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷേ എന്റെ സഹോദരി ഒരുപാട് പിന്തുണച്ചു. ഈ ചിത്രമെടുക്കാന്‍ സഹായിച്ചതും അവള് തന്നെ. തെറ്റുകള്‍ ആവര്‍ത്തിക്കാതെ മുന്നോട്ടു പോകേണ്ടത് എന്റെ കടമയാണെന്നും എനിക്കറിയാം. കഴിഞ്ഞ വര്ഷമായിരുന്നും ഏറ്റവും മികച്ചത്. ഒരുപാട് ആളുകളെ പരിചയപ്പെട്ടു, നല്ല സൗഹൃദങ്ങള്‍ ലഭിച്ചു. ജീവിതത്തിലെ ലക്ഷ്യങ്ങളെ ആഴത്തില്‍ നോക്കിക്കാണാന്‍ തുടങ്ങി.’
‘ഹൃദയത്തകര്‍ച്ചകള്‍ ഉണ്ടായിരുന്നു, നഷ്ടങ്ങളും സംഭവിച്ചു. കുഞ്ഞുനാളിലെ പ്രിയപ്പെട്ടത് പലതും തിരിച്ചു കിട്ടി, ഏതാണ് ശാശ്വതം ഏതാണ് നൈമിഷികം എന്ന് തിരിച്ചറിഞ്ഞു, സ്വയം സ്നേഹിക്കാനും കരുത്തയാകാനും പൊരുതി നില്‍ക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഒരുപാട് ചെയ്യാനുണ്ട്.. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി.’, പിറന്നാള്‍ ചിത്രങ്ങള്‍ക്കൊപ്പം നൂറിന് കുറിച്ചു.
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യരും നൂറിനും ഒന്നിച്ചാണ് അഭിനയിച്ചത്. ഒരു ടി വി ചാറ്റ് ഷോയില്‍ പ്രിയയെ കുറിച്ചുള്ള ചോദ്യം അവതാരകന് ചോദിച്ചപ്പോള്‍ മറുപടി നല്കാന് താല്പര്യമില്ലെന്ന മട്ടിലാണ് അവര്‍ പ്രതികരിച്ചത്. ഇഷ്ടമുള്ള കാര്യം ഇഷ്ടമില്ലാത്ത കാര്യം എന്ന സെഗ്മെന്റില്‍ ആണ് നൂറിന് പ്രതികരിച്ചത്. റോഷന്റെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം ആണ് ആദ്യം ചോദിച്ചത്.
റോഷന് നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്കാന് സഹായിക്കുമെന്നും റോഷനെക്കാള്‍ നന്നായി കളിക്കാന്‍ തോന്നുമെന്നും നൂറിന് പറയുന്നു. റോഷന് പെട്ടെന്ന് ടെന്‍സ്ഡ് ആവുമെന്നും ചില സമയത്ത് കംഫര്‍ട്ടിബള്‍ അല്ലാതെ ആകുമെന്നും അതാണ് ഇഷ്ടമില്ലാത്തതെന്നും നൂറിന് വ്യക്തമാക്കി.
അടുത്ത് പ്രിയാ വാര്യര്‍ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം നൂറിന് അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് പറഞ്ഞു. ഇഷ്ടമില്ലാത്തത് ചോദിച്ചപ്പോഴും ചിരിച്ചു കൊണ്ട് അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് നൂറിന് അഭിപ്രായപ്പെട്ടു. അതിനെ കുറിച്ച് പറയാന്‍ താല്പര്യമില്ലെയെന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് നൂറിന് വ്യക്തമാക്കി. താന്‍ അത്ര €ോസ് അല്ലായിരുന്നുവെന്നും അതുകൊണ്ട് അത്ര വ്യക്തമായി അറിയില്ലെന്നും നൂറിന് അഭിപ്രായപ്പെടുന്നു.
മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…
പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…
വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…
Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സംഗീത…