topnews

ബ്യൂറോക്രാറ്റുകളുടെ താളത്തിന് തുള്ളിയാൽ ഒറ്റപ്പെടും’ ; ഗതാഗത മന്ത്രിയെ പരിഹസിച്ച് സിഐടിയു

തിരുവനന്തപുരം: വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് ഗതാഗത മന്ത്രി ആൻറണി രാജു നിർത്തണമെന്ന് സിഐടിയു. ഗതാഗത മന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി യൂണിയൻ രംഗത്തെത്തിയത്. എന്നാൽ കാര്യമറിയാതെയാണ് എ.കെ ബാലൻ ഉൾപ്പടെ വിമർശിക്കുന്നതെന്നാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെടുമെന്ന് എ.കെ ബാലൻ പ്രതികരണം നടത്തി

ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെൻ്റിൻ്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു. ജീവനക്കാരെ CITU വിനും സർക്കാരിനും എതിരാക്കുകയെന്നത് മാനേജ്മെൻ്റിൻ്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും പരാതി ഉയർന്നു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവിനെ ഗതാഗതമന്ത്രി ആൻറണി രാജു ന്യായീകരിച്ചതോടെയാണ് യൂണിയൻ മന്ത്രിക്കെതിരെ തിരിഞ്ഞത്. മാനേജ്മെൻറ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും വേതാളത്തെ ചുമക്കലാവരുത് മന്ത്രിയുടെ പണിയെന്നും സിഐടിയു പരിഹസിച്ചു. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുമെന്ന തീരുമാനത്തോട് ജീവനക്കാരും എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ കത്തയക്കൽ ക്യാംപയിന് തുടക്കമായി. പതിനായിരം കത്തുകളാണ് തൊഴിലാളികൾ മുഖ്യമന്ത്രിക്ക് അയക്കുന്നത്. സിഎംഡിയെ കുറ്റപ്പെടുത്തുന്നതാണ് ഉള്ളടക്കം.

Karma News Network

Recent Posts

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…

21 mins ago

രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായി, നിർമല സീതാരാമൻ

ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല…

48 mins ago

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…

1 hour ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…

2 hours ago

ഉത്തരം എഴുതിയവർക്ക് മാത്രമാണ് മാർക്ക്, മാർക്ക് വാരിക്കോരി കൊടുത്തിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക്…

2 hours ago

അബ്ദുൽ റഹീമിന്റെ മോചനം, അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് കുടുംബം

കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി അഭിഭാഷക ഫീസായ 1.66 കോടി രൂപ നൽകാൻ തയാറാണെന്ന്…

2 hours ago