crime

പഠനത്തിന് മികവ് പുലർത്തി; സഹപാഠിയുടെ അമ്മ എട്ടാം ക്ലാസുകാരന് വിഷം നൽകി

പുതുച്ചേരി. മകനേക്കാള്‍ മികച്ച മാര്‍ക്ക് നേടിയ സഹപാഠിയെ അമ്മ വിഷം കൊടുത്തു കൊന്നു. പുതുച്ചേരിയിലെ കാരസ്‌ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലമണികണ്ഠനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹായറാണ് വിക്ടോറിയ എന്ന സ്ത്രീയെ പോലീസ് പിടികൂടി. എങ്ങനെയെങ്കിലും തന്റെ കുട്ടിയെ സ്‌കൂളില്‍ ഒന്നാത് എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ബാലമണികണ്ഠന്‍ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ വീട്ടുകാര്‍ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ക്ക് മനസ്സിലായി. കാര്യം വീട്ടുകാരോ ഡോക്ടര്‍ പറയുകയും കുട്ടിയോട് ചോദിക്കുകയും ചെയ്തു. സുരക്ഷ ജീവനക്കാരന്‍ ജൂസ് നല്‍കിയെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

തുടര്‍ന്ന് സ്‌കൂളിലെ സുരക്ഷ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നുവെന്നും അവരാണ് ജൂസ് കുട്ടിക്ക് നല്‍കുവാന്‍ പറഞ്ഞതെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴായിരുന്നു മറ്റൊരു കുട്ടിയുടെ അമ്മയാണ് ജൂസ് നല്‍കിയതെന്ന മനസ്സിലാക്കിയത്. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് വലിയ സംഘര്‍ഷാണ് പ്രദേശത്ത് ഉണ്ടായത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രി ആക്രമിച്ചു. ദേശീയ പാത പുലര്‍ച്ചവരെ ഉപരോധിക്കുകയും ചെയ്തു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

30 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

47 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago