topnews

കേരളസര്‍വകലാശാലയ്ക്ക് സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരന്‍ കൊടുക്കാനുള്ളത് ഒന്നരക്കോടിയോളം രൂപ , യാതൊരു നടപടിയും ഇല്ല

തിരുവനന്തപുരം : സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരനായ വിരമിച്ച ഉദ്യോഗസ്ഥന്‍ കേരള സര്‍വകലാശാലയ്‌ക്ക് നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപ. സര്‍വകലാശാല ജോയിന്റ് രജിസ്ട്രാറായി വിരമിച്ച ഡോ.പി. രാഘവനാണ് ഒന്നരക്കോടിയോളം രൂപ നല്‍കാനുള്ളത്.ഇയാൾ തലസ്ഥാനത്തെ പ്രമുഖനായ ഒരു സിപിഎം നേതാവായ മുന്‍മന്ത്രിയുടെ അപ്പുപ്പക്കാരനാണെന്നാണ് പുറത്തു വരുന്ന വിവരം. വിരമിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായിട്ടും തുക തിരിച്ചു പിടിക്കാനുള്ള യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് മാത്രമല്ല സിപിഎം നേതാവ് ഇടപെട്ട് ഇയാളെ കാമ്പസിലെ ഹരിതം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിക്കുകയും ചെയ്തു.

യൂണിവേഴ്‌സിറ്റിയിലെ കേരളാ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സോസൈറ്റിയില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്പകളില്‍ പതിമൂന്ന് ലക്ഷത്തോളം രൂപ തിരിച്ചടയ്‌ക്കാനുണ്ട്. കൂടാതെ ഇയാളുടെ സര്‍വീസ് അക്കൗണ്ടില്‍ രജിസ്ട്രാര്‍ അവധിയിലായപ്പോള്‍ 1,36,79000 മാറ്റിയിരുന്നു. ഈ തുക ചെലവഴിച്ചതിന്റെ കണക്കും നല്‍കിയിട്ടില്ല.

സർവീസിൽ നിന്ന് വിരമിച്ചിട്ടും ബാധ്യത ഉള്ളതിനാല്‍ മുഴുവന്‍ പ്രൊവിഷണല്‍ പെന്‍ഷനാണ് ഇയാള്‍ക്ക് നല്‍കി വരുന്നത്. ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഇതിന് പിന്നാലെയാണ് രാഘവനെ ഹരിതം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിച്ച നടപടി ഉണ്ടായത്. സര്‍വകലാശാല വളപ്പില്‍നിന്നും മരം മുറിച്ച വകയില്‍ കോടികള്‍ നല്‍കാനുമുണ്ട്.

കാര്യവട്ടം കാമ്പസിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍വശത്ത് നിന്ന വനംവകുപ്പിന്റെ വനവല്‍ക്കരണത്തിനായി ഹരിതം പദ്ധതിയില്‍പ്പെടുത്തി നട്ടു വളര്‍ത്തിയ തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ വര്‍ഷങ്ങളുടെ പഴക്കമുള്ള വന്‍ മരങ്ങളാണ് മുറിച്ചത്. ഈ ഇനത്തിൽ കോടികൾ ഇയാൾ കൈക്കലാക്കിയെന്നാണ് ആരോപണം.

ഡോ.പി. രാഘവൻ തൃപ്പാദപുരം മഹാദേവക്ഷേത്തില്‍ ഇയാള്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പ്രകാരം ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററിലും തിരിമറി നടത്തിയ സംഭവം വിജിലന്‍സ് എസ്പി നേരിട്ട് അന്വേഷിക്കുന്നുണ്ട്. ഒരുകോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട് ഇയാൾ നടത്തിയതായി കണ്ടെത്തിയിട്ടും സിപിഎം മുന്‍മന്ത്രിയുടെ അടുപ്പക്കാരൻ എന്ന പരിഗണനയിൽ ദേവസ്വം ബോർഡ് പോലും ഇയാൾക്കെതിരെ യാതൊരു നീക്കവും നടത്തുന്നില്ല എന്നതാണ് വാസ്തവം

karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

15 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

51 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago