kerala

ജനാധിപത്യത്തോടുള്ള പ്രതിബന്ധത തെളിയിക്കുന്നതാകട്ടെ വോട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ വോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ജാഗ്രത കാണിക്കണം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം അത് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

നിര്‍ണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.

പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികള്‍ എല്ലാവരും ഉപയോഗിച്ചു. ബോര്‍ഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്ബോള്‍ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം.

നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിര്‍ത്താം. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിന് വേണ്ടിയുള്ള ഈ മുന്‍കൈ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഉണ്ടാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

Karma News Network

Recent Posts

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

5 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

19 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

39 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

54 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago