topnews

ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ മരുന്നിന് ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

മുമ്ബ് സമാനമായ സാഹചര്യത്തില്‍ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സര്‍കാര്‍ ഇളവ് നല്‍കിയ നല്‍കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

പേശികളുടെ ശക്തി ക്രമേണ കുറഞ്ഞ് വരുന്ന അപൂര്‍ രോഗമാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി. കുട്ടികളില്‍ വലിയ അപകടമുണ്ടാക്കുന്ന രോഗത്തിന്‍റെ മരുന്നിന് 18 കോടിയോളം രൂപയാണ്. അമേരികയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് വലിയ തുക ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍കാരിന്റെ സഹായം അഭ്യര്‍ഥിച്ചത്.

രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ദാരുണാവസ്ത പുറത്ത് വന്നതോടെ കുട്ടിക്ക് വേണ്ടി ലോകമെമ്ബാടുമുള്ള സുമനസുകള്‍ കൈകോര്‍ത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സാ ചിലവായ 18 കോടി രൂപ പിരിച്ച്‌ കിട്ടി. കേരളത്തില്‍ ഈ അപൂര്‍വ രോഗം ബാധിച്ച്‌ 100 പേര്‍ ചികിത്സയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Karma News Network

Recent Posts

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

5 mins ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

26 mins ago

കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു, കേളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയായി- ഡോ. അനുജ ജോസഫ്

ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…

32 mins ago

വിദേശജോലി വാ​ഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…

39 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം, ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…

57 mins ago

ബിസിനസ് പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായി; ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കുമളി∙ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ…

58 mins ago