more

കാർ റോഡിൽ നിന്നും ഓരത്തേക്ക് തള്ളി നീക്കവേ പിറകിൽ വന്ന വാഹനം ഇടിച്ച പ്രവാസി യുവാവ് മരിച്ചു. കുറിപ്പ്

പ്രവാസികളെ നൊമ്പരത്തിലാഴ്ത്തി 22കാരനായ യുവാവിന്റെ മരണം. കണ്ണൂർ വാരം സ്വദേശിയായ ഷാസിലാണ് വാഹാനാപടകടത്തിൽ മരണപ്പെട്ടത്. രണ്ട് ചെറുപ്പക്കാർ ഇന്നലെ രാത്രി ജോലിയും കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ച വാഹനം തകരാറിലായിരുന്നു. അതേ തുടർന്ന് കാർ റോഡിൽ നിന്നും ഓരത്തേക്ക് തള്ളി നീക്കവേ പിറകിൽ വന്ന വാഹനം ഇടിച്ചാണ് ഷാസിൽ എന്ന ചെറുപ്പക്കാരന് പരിക്കേൽക്കുന്നത്. ഉടനെ തന്നെ ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ചികിത്സ നേടിയിരുന്നു. നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമായി എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് ഈ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. അഷ്‌റഫ് താമരശ്ശേരി പങ്കുവച്ച കുറിപ്പ് നൊമ്പരമായിരിക്കുകയാണ്.

രണ്ട് ചെറുപ്പക്കാർ ഇന്നലെ രാത്രി ജോലിയും കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ച വാഹനം തകരാറിലായിരുന്നു. അതേ തുടർന്ന് കാർ റോഡിൽ നിന്നും ഓരത്തേക്ക് തള്ളി നീക്കവേ പിറകിൽ വന്ന വാഹനം ഇടിച്ചാണ് കണ്ണൂർ വാരം സ്വദേശിയായ ഷാസിൽ (22) എന്ന ചെറുപ്പക്കാരന് പരിക്കേൽക്കുന്നത്. ഉടനെ തന്നെ ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ചികിത്സ നേടിയിരുന്നു. നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമായി എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് ഈ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള പരിശ്രമത്തിനിടയിൽ ആദ്യ കടമ്പ കടന്നതിന്റെ സന്തോഷം ഷാസിൻ തന്റെ കൂട്ടുകാരോടൊപ്പം പങ്കിട്ടതിന്റെ അടുത്ത ദിവസം തന്നെ നൊമ്പരപ്പെടുത്തുന്ന വാർത്ത കേൾക്കേണ്ടിവന്ന സുഹൃത്തുക്കളുടെ നൊമ്പരം പറഞ്ഞാൽ തീരില്ല. വീട്ടുകാർക്കും ഉറ്റവർക്കും അടക്കാനാകാത്ത വേദനയായി ഷാസിന്റെ വിയോഗം . മാതാവും പിതാവും രണ്ട് പെങ്ങമ്മാരുമടങ്ങുന്ന കുടുംബത്തിൻറെ ഏക പ്രതീക്ഷയായിരുന്നു ഈ ചെറുപ്പക്കാരൻ. ഇന്ന് രാത്രി ഷാർജയിൽ നിന്നുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു. വെള്ളിയാഴ്ച്ച ഖബറദക്കും.ആകസ്മികമായ വേർപാടിൽ വേദനയനുഭവിക്കുന്ന ഷാസിന്റെ ഉറ്റവർക്ക്‌ ഉടയ തമ്പുരാൻ ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെ. പരേതന് ദൈവം തമ്പുരാൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ……

Karma News Network

Recent Posts

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

12 mins ago

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

1 hour ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

1 hour ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

2 hours ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

2 hours ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

3 hours ago