topnews

സഹകരണ ബാങ്ക് തട്ടിപ്പ്, പുറത്തുവിട്ട ക്രമക്കേട് നടത്തിയ ബാങ്കുകളുടെ പട്ടികയും നിയമസഭയിൽവെച്ച പട്ടിയും തമ്മിൽ വൈരുധ്യം

തിരുവനന്തപുരം. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ മുഖം നഷ്ടപ്പെട്ട എല്‍ഡിഎഫിനെ സഹായിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന പട്ടികയും നിയമസയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നല്‍കിയ പട്ടികയും തമ്മില്‍ വൈരുധ്യം. നാല് പട്ടികയാണ് ഇതുവരെ നിയമസഭയില്‍ വെച്ചത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 272 സ്ഥാപനത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നും ഇതില്‍ 202എണ്ണം യുഡിഎഫ് ഭരിക്കുന്നതാണെന്നുമുള്ള പട്ടികയാണ് പുറത്തുവിട്ടത്.

അതേസമയം സംഘത്തിന്റെ പേര് പറയാത്ത പട്ടികയാണെങ്കിലും സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച പട്ടികയില്‍ നല്ലൊരു പങ്കും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. വൈരുധ്യം പട്ടികള്‍ തമ്മിലുള്ള എണ്ണത്തിലുമുണ്ട്. നിയമസഭയില്‍ 2019ല്‍ സര്‍ക്കാര്‍ പറഞ്ഞത് സാമ്പത്തിക തിരുമറി നടത്തിയ 121 സംഘങ്ങളാണ് ഉള്ളതെന്നാണ്. ഇതില്‍ സിപിഎം ഭരിക്കുന്ന സംഘങ്ങളാണ് കൂടുതല്‍. അഴിമതി നടത്തിയ സംഘങ്ങള്‍ 179 എണ്ണമുണ്ടെന്നും 2020 മാര്‍ച്ചില്‍ സര്‍ക്കാര്‍ സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം 2022 ജൂലൈയില്‍ സര്‍ക്കാര്‍ പറഞ്ഞത് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചുകൊടുക്കാത്ത 164 സംഘങ്ങളുണ്ടെന്നുമാണ്. അന്ന് തന്നെയാണ് ക്രമക്കേട് കണ്ടെത്തിയ 399 സംഘങ്ങളുടെ പട്ടിക സഭയില്‍ വെച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ക്രമക്കേടുകളുടെ എണ്ണം 272 ആയി കുറഞ്ഞു.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

3 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

11 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

21 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

42 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

46 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

1 hour ago