ചാലക്കുടി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. നടന് ഷാജി തിലകന്റെ വീട് മശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് തകര്‍ന്നു. ഷാജി തിലകന്റെ പരിയാരം കടുങ്ങാടുള്ള വീടാണ് തകര്‍ന്നത്. നടന് തിലകന്റെ മകനായ ഷാജി കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു അന്തരിച്ചത്.
ഓട് മേഞ്ഞ ഒരു നില വീടിന് മുകളിലേക്ക് തെങ്ങ് വീഴുകയായിരുന്നു. തെങ്ങ് വീണ് ഓടും മരക്കഷ്ണങ്ങളും വീടനുള്ളിലേക്ക് വീണു എങ്കിലും വീട്ടുകാര്‍ പരുക്ക് ഏല്ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഓടെ ആയിരുന്നു സംഭവം. ഈ സമയം വീടിനുള്ളില്‍ തിലകന്റെ ഭാര്യ ശാന്ത, ഷാജിയുടെ ഭാര്യ ഇന്ദിര, മകള്‍ അഭിരാമി എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു.
പിതാവ് മലയാള സിനിമയുടെ കുലപതിയും മഹാ നടനും ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കുടുംബവും മക്കളും സാമ്പത്തികമായി മറ്റ് നടന്മാരേ പോലെ ധനികമല്ല. ഇന്നത്തേ ഒരു തുടക്കക്കാരായ താരങ്ങൾ പോലും തിലകന്റെ കുടുംബത്തേക്കാൾ സാമ്പത്തിക അഭിവൃദ്ധിയിലാണ്. കാരണം തിലകനു അഭിനയത്തിനപ്പുറം ഒരു തൊഴിലും സൈഡ് ബിസിനസുകളും ഇല്ലായിരുന്നു. വലിയ പ്രതിഫലവും ലഭിച്ചിരുന്നില്ല. കലയേക്കാൾ മുന്നിലല്ല പണം എന്ന് തനിക്ക് അവസരങ്ങൾ ആണ് പ്രധാനം എന്നും തിലകൻ വിശ്വസിച്ചിരുന്നു
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഷാജി തിലകന് മലയാളികളുടെ പ്രിയ താരമായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന് അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. നടന് ഷമ്മി തിലകന്, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന് എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…