kerala

യാത്രക്കാര്‍ കൂടുതലെന്ന് പറഞ്ഞ് ദീര്‍ഘദൂര ബസ് നാട്ടുകാര്‍ തടഞ്ഞു, റോഡില്‍ ഇറങ്ങി കിടന്ന് സ്ത്രീയുടെ പ്രതിഷേധം

പൂത്തോട്ട. കോവിഡും ലോക്ക്ഡൗണും നിലവില്‍ വന്നതോടെ ബസ് സര്‍വീസുകളും നിലച്ചിരുന്നു. ഇതിനിടെ ഇളവുകള്‍ നിലവില്‍ വന്നപ്പോള്‍ പല ബസുകള്‍ ഓടി തുടങ്ങിയിരുന്നു. എന്നാല്‍ നഷ്ടത്തെ തുടര്‍ന്ന് പലതും സര്‍വീസ് നിര്‍ത്തി. ഇതിനിടെ കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയതിന് ദീര്‍ഘദൂര ബസ് നാട്ടുകാര്‍ തടഞ്ഞത് വലിയ തര്‍ക്കത്തിന് കാരണമായി.

കോവിഡ് മൂലം അനേകായിരങ്ങൾ കേരളത്തിൽ ദിനം പ്രതി നരകിക്കുന്നു. സമൂഹ വ്യാപനം തുടങ്ങി. ഈ സമയത്താണ്‌ ബസ് സർവീസുകൾ പോലും മനുഷ്യ ജീവനു ഭീഷണിയായി കോവിഡ് നിയമം ലംഘിച്ച് സർവീസ് നടത്തുന്നത്.

ബസ് തടഞ്ഞതോടെ നാട്ടുകാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം കലശലായതോടെ യാത്രക്കാരി ഇറങ്ങി റോഡില്‍ കിടന്നു. ഇതോടെ നാടകീയ സംഭവങ്ങള്‍ക്ക് പൂത്തോട്ട വേദിയായി. ഇന്നലെ രാവിലെ വൈക്കം- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസാണ് നാട്ടുകാര്‍ തടഞ്ഞത്. പുത്തന്‍കാവില്‍ ബസ് എത്തിയപ്പോള്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ബസ് തടഞ്ഞത്.

പോലീസ് എത്തിയ ശേഷമേ ബസ് വിടൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ തങ്ങള്‍ക്ക് യാത്ര ചെയ്യാനായില്ലെങ്കില്‍ ആരും യാത്ര ചെയ്യെണ്ടെന്ന് പറഞ്ഞ് ബസിലെ യാത്രക്കാരില്‍ ചിലര്‍ റോഡിലിറങ്ങി നിരത്തില്‍ ഓടിയിരുന്ന മറ്റ് വാഹനങ്ങളും തടഞ്ഞു. ഇതിനിടെ ബസില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരി റോഡിന് വട്ടം കിടക്കുകയായിരുന്നു.

ഒടുവില്‍ പോലീസ് സ്ഥലത്തെത്തി. ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയുന്നത്ര ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് യാത്ര തുടരാന്‍ അനുവദിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

അതേസമയം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍ദേശിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയതിന് ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ഉദയംപേരൂര്‍ പോലീസ് കേസെടുത്തു. മാത്രമല്ല വണ്ടിയുടെ ഉടമയ്ക്ക് എതിരെ നടപടി എടുക്കാന്‍ ആര്‍ടിഎ ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ ബി ഷെഫീഖ് അറിയിച്ചു. അടുത്ത ദിവസം മുതല്‍ എല്ലാ ബസുകളിലും പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Karma News Network

Recent Posts

ഖരഗ്‌പുർ ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി  മരിച്ച നിലയിൽ,അന്വേഷണം ആരംഭിച്ച് പൊലീസ്

കൊൽക്കത്ത: ഖരഗ്‌പുർ ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…

13 mins ago

ഞങ്ങളേ വേണ്ടേൽ സീറോ മലബാർ സഭ പിളരും, പോപ്പ് പുതിയ സഭക്ക് അനുമതി നല്കും, ഫാ.കുര്യാക്കോസ്

സിറോ മലബാർ സഭയ്ക്ക് തങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അത് തങ്ങൾ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന് ഫാ.കുര്യാക്കോസ്. സത്യവും നീതിയും…

16 mins ago

കുടുംബം വലുതാകുന്നു, ദേവിക വീണ്ടും ഗർഭിണി, സന്തോഷ വാർത്ത പങ്കിട്ട് താരങ്ങൾ

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനും ​ഗായകനുമായ വിജയ് മാധവും വിവാഹ​ശേഷമാണ് സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായതും യുട്യൂബ് ചാനലിൽ…

21 mins ago

ദൈവം പ്രത്യക്ഷപ്പെടുംപോലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഫോൺ വിളിയെത്തി- രാമസിംഹൻ അബൂബക്കർ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഫോണ‍് കോൾ വന്നതിനെക്കുറിച്ച് സംവിധായകൻ അലി അക്ബറെന്ന രാമസിംഹൻ അബൂബക്കർ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ്…

52 mins ago

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണംവിട്ടു, 300അടി താഴ്‌ചയിലേക്ക് മറിഞ്ഞ് 23കാരിക്ക് ദാരുണാന്ത്യം

മുംബൈ : ഇൻസ്റ്റാഗ്രാമിൽ റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300അടി താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. സോഷ്യൽ മീഡിയ…

58 mins ago

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമാണ് സംഭവം. ചാത്തന്‍കോട്ടില്‍ അന്‍സാര്‍ - ഷിഹാന തസ്‌നി…

1 hour ago