crime

വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ്, പോലീസിന് നേരേ ആക്രമണം, നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്. കാക്കൂരില്‍ പോലീസിന് നേരെ ആക്രമണം നടത്തി യുവാക്കള്‍. വാഹനങ്ങള്‍ തടഞ്ഞ് പോലീസ് നടത്തിയ പണപ്പിരിവ് ചോദ്യം ചെയ്തതിനാണ് ഒരു സംഘം യുവാക്കള്‍ പോലീസിനെ അക്രമിച്ചത്. യുവാക്കള്‍ പോലീസ് ജീപ്പും തകര്‍ത്തു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ നാല് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാക്കൂര്‍ എസ്‌ഐ അബ്ദുള്‍ സലാം അടക്കമുള്ള പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി കാക്കൂര്‍ ചേളന്നൂര്‍ എട്ടേരണ്ടിയിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന യുവാക്കള്‍ രാത്രിയോടെ റോഡിലിറങ്ങി പണപ്പിരിവ് നടത്തുകയായിരുന്നു.

പണം നല്‍കാത്ത യാത്രക്കാരെ ഇവര്‍ അസഭ്യം പറയുകയായിരുന്നു. വിവിരം അറിഞ്ഞെത്തിയ പോലീസിനെയും യുവാക്കള്‍ അക്രമിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസും യുവാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago