Home topnews മഞ്ഞപ്പത്രങ്ങൾ sunset clause എന്ന് കേൾക്കുമ്പോൾ ‘വൈകിട്ടെന്താ പരിപാടി’യെന്ന് ആലോചിക്കും, മാതൃഭൂമിക്കെതിരെ കളക്ടർ ബ്രോ

മഞ്ഞപ്പത്രങ്ങൾ sunset clause എന്ന് കേൾക്കുമ്പോൾ ‘വൈകിട്ടെന്താ പരിപാടി’യെന്ന് ആലോചിക്കും, മാതൃഭൂമിക്കെതിരെ കളക്ടർ ബ്രോ

മാതൃഭൂമിയെ എടുത്തിട്ട് അലക്കി കലക്ടർ ബ്രോ പ്രശാന്ത് ഐ എ എസ്. വിഷയം കുത്തും കോമയും അത്യാവശ്യം ഇംഗ്ളീഷും ഒക്കെ അർത്ഥം മനസിലാക്കി വായിക്കാൻ ഉള്ള കഴിവില്ലാത്ത ലേഖകർ തന്നെ. വിദേശ വ്യാപാരനയ വാർത്ത കൈകാര്യം ചെയ്ത പ്രകാശൻ പുതിയേട്ടിക്കാണ് മാതൃഭൂമിയെ നാണം കെടുത്തിയ അബദ്ധം പിണഞ്ഞത്. സൺ സെറ്റ് ക്ളോസ് എന്ന പദത്തിനു മാതൃഭൂമിയുടെ ലേഖകൻ പ്രകാശൻ പുതിയേട്ടി നല്കിയ മലയാള പരിഭാഷയാണ്‌ കലക്റ്റർ ബ്രോ ആയുധം ആക്കിയത്. ഇംഗ്ലീഷിൽ sunset clause എന്ന് പറയും. നിയമനിർമ്മാണത്തിലെ ഒരു പ്രയോഗമാണിത്‌. ചില സെക്ഷനുകളുടെ പ്രാബല്യത്തിന്‌ ഒരു ഡെഡ്‌ ലൈൻ ഇട്ട്‌ വെക്കുന്ന രീതിയാണിത്‌. എന്നാൽ ചില മഞ്ഞപ്പത്രങ്ങൾ sunset clause എന്ന് കേൾക്കുമ്പോൾ സൂര്യാസ്തമയത്തിന്‌ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച്‌ ആകുലപ്പെടും. ‘വൈകിട്ടെന്താ പരിപാടി’ എന്നതാണല്ലോ മനസ്സ്‌ നിറയെ.

വൈകിട്ടത്തേ പരിപാടിയും കഴിഞ്ഞ് വാർത്ത എഴുതിയാൻ ഇങ്ങിനെ ഒക്കെ അക്ഷര പിശാചും വാക്കുകൾ തെറ്റലും ഒക്കെ ഉണ്ടാകും. പത്രക്കാരുടെ ഇടയിൽ പ്രസ് ക്ളബ് മദ്യപാനത്തിനു പരക്കെ പ്രസിദ്ധിയാർന്ന പദമാണ്‌ വൈകിട്ടെന്താ പരിപാടി. പ്രത്യേകിച്ച് തിരുവനന്തപുരത്ത് പത്ര പ്രവർത്തക യൂണിയൻകാർക്കും യുവ വൃദ്ധ കേസരികൾക്കും. മാതൃ ഭൂമിയോട് ഇതെന്താ മഞ്ഞ പത്രം ആണോ എന്നും കലക്ടർ ബ്രോ ചോദിക്കുന്നുണ്ട്.അതേക്കുറിച്ച് കലക്ടർ ബ്രോയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഫ്രോയ്ഡ്‌ സൂചിപ്പിച്ചിട്ടുള്ള ചില മെന്റൽ ഫിക്സേഷൻ (fixation) ഉള്ളവർക്ക്‌ സദാ ഇത്തരം ചിന്തകൾ മാത്രം വരും എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടാറുണ്ട്‌. എന്നാൽ ഫ്രോയ്ഡിന്‌ ശേഷം ശാസ്ത്രം ഏറെ മുന്നൊട്ട്‌ പോയി. ആധുനിക ശാസ്ത്രം നൽകുന്ന സൂചനകൾ ഇവരുടെ കാര്യത്തിൽ കൂടുതൽ നിരാശാജനകമാണെന്ന് മാത്രം പറഞ്ഞ്‌ കൊള്ളട്ടെ. ഇതേത്‌ മഞ്ഞപ്പത്രമാണോ എന്തോ?”

എന്തായാലും മാതൃഭൂമിയെ പരിഹസിക്കാനുള്ള അവസരം കലക്ടർ ബ്രോ പാഴാക്കിയില്ല. മുൻപ് മാതൃഭൂമി ചാനലിലെ മാധ്യമ പ്രവർത്തകയുടെ വാട്സാപ് സന്ദേശത്തിനു കലക്ടർ ബ്രോ നടി സീമയുടെ പടമുള്ള ഇമോജി മറുപടിയായി അയച്ചതു വിവാദമായിരുന്നു. കലക്ടർ ബ്രോ വനിതാ റിപ്പോർട്ടറുടെ സ്ത്രീത്വത്തെ ലൈംഗികമായി അവഹേളിച്ചെന്നു കെ യുഡബ്ല്യുജെ പൊലീസിൽ പരാതി നൽകിയിരുന്നു.എന്തായാലും അബദ്ധ പരിഭാഷകരുടെ പട്ടികയിൽ ഇടം നേടിയ പ്രകാശൻ പുതിയേട്ടിയും ചിന്താ ജെറോമിനെ പോലെ ഡോക്ടറേറ്റുള്ള കക്ഷിയാണ്.
പത്രങ്ങളിലെ പരിഭാഷ അബദ്ധത്തിലെ എക്കാലത്തെയും ക്ലാസിക് ‘ചൂടുള്ള പട്ടി’യിറച്ചി കഴിച്ചെന്ന് ഹോട്ട് ഡോഗിനെ പരിഭാഷപ്പെടുത്തിയയാളും ഡൽഹിയിലുണ്ട്. ദേശാഭിമാനി ബ്യൂറോ ചീഫ് സാജൻ എവുജിൻ.