topnews

കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ചത് യുവാവിന്റെ മാനസിക പീഡനത്തെ തുടർന്ന്, പരാതിയുമായി ബന്ധുക്കൾ

വടകര: 19കാരിയായ പെൺകുട്ടി ജീവനൊടുക്കിയതിൽ യുവാവിനെതിരേ മാനസികപീഡനമാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. വടകര ചെറുശ്ശേരി റോഡിലെ തറേമ്മൽകണ്ടി മുകേഷ് കുമാറിന്റെയും ഷീബയുടെയും മകൾ മാളവികയെയാണ്‌ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

കോളേജ് വിദ്യാർഥിനി മാളവികയുടെ ആത്മഹത്യയിൽ ചോമ്പാല സ്വദേശിയായ യുവാവിനെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്. ഇയാളുമായി മാളവിക പ്രണയത്തിലായിരുന്നെന്നും ഇയാളുടെ മാനസികപീഡനം മൂലമാണ് മാളവിക ആത്മഹത്യചെയ്തതെന്നുമാണ് പിതാവ് മുകേഷ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

മാളവികയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. മുകേഷ് കുമാർ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകി. അതേസമയം തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.

വിഷം ഉള്ളിൽ ചെന്ന ശിവരാജൻ്റെ ഭാര്യ, മകൻ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടബാധ്യതയാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന. ഇന്നു രാവിലെയാണ് നാലുപേരെയും വിഷയം കഴിച്ച നിലയിൽ കണ്ടെത്തിയത്.

Karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

9 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

51 mins ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

1 hour ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

2 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago