Home national വോട്ട് ചെയ്യാനെത്തി, ആൾക്കൂട്ടത്തിന് ഇടയിൽപ്പെട്ട് നടൻ വിജയ്‌ക്ക് പരിക്ക്, വീഡിയോ പുറത്ത്

വോട്ട് ചെയ്യാനെത്തി, ആൾക്കൂട്ടത്തിന് ഇടയിൽപ്പെട്ട് നടൻ വിജയ്‌ക്ക് പരിക്ക്, വീഡിയോ പുറത്ത്

ചെന്നൈ : ഷൂട്ടിം​ഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ആൾക്കൂട്ടത്തിന് ഇടയിൽപ്പെട്ട്
വിജയ്‌ക്ക് പരിക്കേറ്റു. കപലീശ്വരന്‍ നഗറിലെ നീലാങ്കരിയിലെ പോളിം​ഗ് ബൂത്തിലാണ് നടൻ വോട്ട് ചെയ്തത്. ആവേശം അതിര് കടന്ന് ആരാധകർ വിജയിയുടെ അരികിൽ എത്താൻ ശ്രമിച്ചതാണ് പ്രശ്നമായത്.

നടന് നിസാര പരിക്കേറ്റതായാണ് വിവരം. ആൾക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന നടന്റെ ദൃശ്യങ്ങൾ സോഷ്യൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗോട്ട് സിനിമയുടെ ചിത്രീകരണവുമായി റഷ്യയിലായിരുന്നു താരം രാവിലെയാണ് ചെന്നൈയില്‍ എത്തിയത്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദ ​ഗോട്ട് എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ദ ​ഗ്രേസ്റ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നതാണ്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ പൂർത്തി ആയെന്നാണ് വിവരം. പുതിയ ഷെഡ്യൂൾ തമിഴ്നാട്ടിൽ തന്നെയാണ്. ചെന്നൈയിൽ വൈകാരെ ഷൂട്ടിം​ഗ് ആരംഭിക്കും. ഫാന്റസി ​​ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബറിൽ തിയറ്റുകളിൽ എത്തും.