Home entertainment ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയാകുന്നു

‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയാകുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച്‌ സീമ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം തനിക്ക് സമ്മാനിച്ചുവെന്നും ഇനി സന്തോഷത്തിന്റേയും സ്നേഹത്തിന്റേയും നാളുകളാണെന്നും പോസ്റ്റിൽ സീമ പറയുന്നു.

കസവ് സാരിയായിരുന്നു ചടങ്ങിൽ സീമയുടെ ഔട്ട്ഫിറ്റ്. ഗോൾഡൻ ബോർഡറുള്ള ഈ സാരിയിൽ ചെക്ക് ഡിസൈൻ നൽകിയിട്ടുണ്ട്. സ്ലീവിൽ നിറയെ വർക്കുകളുള്ള ബ്ലൗസാണ് ഇതിനൊപ്പം പെയർ ചെയ്തത്. ഒപ്പം ഒരു ഹെവി ചോക്കറും ജിമിക്കി കമ്മലും ആഭരണമായി അണിഞ്ഞു. സിംപിൾ ലുക്കിൽ അതീവ സുന്ദരിയായിരുന്നു സീമ. കസവ് കുർത്തയും കസവ് മുണ്ടുമായിരുന്നു നിഷാന്തിന്റെ വേഷം.

നിരവധി പേരാണ് ഇരുവർക്കും ആശംസയുമായെത്തിയത്. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹ തീയതിയും വ്യക്തമാക്കിയിട്ടില്ല. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.