പത്തനംതിട്ട: കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു ചെയ്തു വോട്ടു തേടുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നല്കി കോൺഗ്രസ്. സംഭവത്തിൽ തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്.
കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്.
ഈ പരാതിയിലാണ് ജില്ലാ കലക്ടര്‍ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കലക്ടര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. കെ ഡിസ്ക് പദ്ധതി തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണെന്നും, അതിന്റെ ഉപദേഷ്ടാവ് മാത്രമാണ് താനെന്നുമാണ് തോമസ് ഐസക്ക് നേരത്തെ വിശദീകരിച്ചിരുന്നത്.
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…
കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…
കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…