kerala

ഷോക്കേറ്റ് കൊണ്ടുവന്ന പതിനെട്ടുകാരന് ചികിത്സ നിഷേധിച്ചു, ഒടുവിൽ മരണം, നെടുങ്ങോലം താലൂക്ക് ആശുപത്രിയ്ക്കെതിരെ പരാതി

കൊല്ലം: നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് യുവാവ് മരണപ്പെട്ടു. ആശുപത്രിയ്ക്കെതിരെ ജനരോക്ഷം. അജിത്ത് എന്ന പതിനെട്ടുകാരനാണ് ആശുപത്രിയുടെ അനാസ്ഥമൂലം മരണപ്പെട്ടത്. ഷോകേറ്റ് കൊണ്ടുവന്ന രോ​ഗിയെ മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ട കോളനിക്കാർ എന്ന്പറഞ്ഞ് ജീവനക്കാർ പരിശോധിച്ചില്ല- നിങ്ങൾ സുനാമി പ്ലാന് വന്നവരല്ലേ നിങ്ങൾ മാറിനിൽക്കെന്ന് പറഞ്ഞ് നേഴ്സ്. മറ്റ് ആശുപത്രിയിലേക്ക് പോകാൻ രോഗിയെ വിട്ടുകൊടുത്തില്ല!ആശുപത്രിയ്ക്കെതിരെ ​ഗുരുതര ആരോപണം.

9 മണിക്കൂറോളം ചികിത്സ ലഭിച്ചില്ലായെന്ന് നാട്ടുകാർ. രോ​ഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വേണ്ടി അംബുലൻസ് അന്വേഷിച്ചപ്പോൾ അതിൽ ഡ്രൈവറില്ലായെന്ന് അധികൃതർ. സിപിആർ മെഷീൻ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ കേടാണെന്ന് മറുപടി. സാധാരണ ജനങ്ങൾക്കുവേണ്ടി സർക്കാർ നിർമ്മിച്ച് ഇത്തരം ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായെങ്കിൽ അടച്ചുപൂട്ടമെന്ന് നാട്ടുകാർ.

അതുമല്ലെങ്കിൽ യുവാവിന്റെ മരണത്തിന് കാരണക്കാരായ ജീവനക്കാരുടെ ജോലി കളയുകയോ വേണം. ജനങ്ങൾ ആശുപത്രികളിൽ ആശ്രയിക്കുന്നത് ജീവൻ രക്ഷയ്ക്ക് വേണ്ടിയാണ് എന്നാൽ അവിടെ ചെല്ലുമ്പോൾ തരുന്നത് മെഡിക്കൽ ഷോപ്പിൽ ചെന്ന് വാങ്ങാൻ കഴിയുന്ന പാരസെറ്റാമോളും , മറ്റ് സാധാരണ ​ഗുളികകളും. അങ്ങനെയെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു ആശുപത്രി. അജിത്തിന്റെ മരണത്തിൽ ഞങ്ങൾക്ക് നീതി ലഭിക്കണം. കാരണക്കാരായ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യണമെന്ന് അജിത്തിന്റെ മാതാപിതാക്കൾ.

Karma News Network

Recent Posts

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

3 mins ago

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

31 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

1 hour ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

1 hour ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

2 hours ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago