kerala

കുണ്ടറ പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി

തിരുവനന്തപുരം: കുണ്ടറ സ്ത്രീ പീഡന കേസില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രി എകെ ശശീന്ദ്രനുമെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്നാരോപിച്ചാണ് ലോകായുക്തയില്‍ പരാതി നല്‍കിയിട്ടുള്ളത്. മന്ത്രി എകെ ശശീന്ദ്രനേയും മുഖ്യമന്ത്രി പിണറായി വിജയനെയും പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി, മന്ത്രി എകെ ശശീന്ദ്രന്‍, എന്നിവര്‍ക്കൊപ്പം ചീഫ് സെക്രട്ടറിയും ഗുരുതര കൃത്യവിലോപം കാണിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് കാണിച്ച്‌ വിവരാവകാശ പ്രവര്‍ത്തകനായ നവാസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും സ്വജനപക്ഷപാതം കാണിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

കുണ്ടറയില്‍ എന്‍സിപി നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചതോടെയാണ് മന്ത്രി ശശീന്ദ്രന്‍ വിവാദത്തില്‍ പെട്ടത്. ഇതിനായി എകെ ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ശശീന്ദ്രന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും നിലവില്‍ രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

20 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

32 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago