entertainment

ചാനൽ പരിപാടിയിലൂടെ അപമാനിച്ചെന്ന് പരാതി, സുരാജിനെതിരായ സന്തോഷ് പണ്ഡിറ്റിന്റെ ഹർജി തള്ളി

ചാനൽ പരിപാടിയിൽ നടത്തിയ മിമിക്രിയിലൂടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സന്തോഷിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും വിലയിരുത്തിയാണ് കേസ് തള്ളിയത്.

അനുകരണ കല വ്യക്തത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചത്. അതിനാൽ ആൾമാറാട്ടമാണെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു. വിനോദ ചാനൽ സംപ്രേഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി. സ്വകാര്യ അന്യായത്തിൽ കേസെടുക്കാനാവില്ലെന്നായിരുന്നു ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിച്ചത്.

Karma News Network

Recent Posts

സിബിഎസ്ഇ പ്ലസ്ടു ഫലം എത്തി, 86.98 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക…

12 mins ago

പ്രണയം പശ്ചാത്തലമാക്കി പരസ്യം, പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കോളജ് മാനേജ്‌മെന്റ്

വിവാദ അഡ‍്മിഷന്‍ പരസ്യം പിന്‍വലിച്ച് മൂവാറ്റുപുഴ നിര്‍മല കോളജ്. ക്യാംപസ് പ്രണയം പ്രമേയമാക്കിയ പരസ്യമാണ് പിന്‍വലിച്ചത്. കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും…

36 mins ago

വൃത്തികെട്ട കോമാളി വേഷം, അറപ്പുളവാക്കുന്നെന്ന് കമന്റ്, ഒടുവിൽ മാപ്പ്

ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി. ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് ഫേസ്ബുക്കിൽ കമെന്റ് ചെയ്തു. ഉഷാ…

38 mins ago

നവവധുവിന് ഭർത്താവിന്റെ മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ച, പരാതി നൽകി വീട്ടുകാർ

കോഴിക്കോട് : വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ ഭാര്യയുടെ മുഖത്തടിച്ച് യുവാവ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.…

1 hour ago

ട്രെയിനില്‍ വീണ്ടും അക്രമം, ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്.…

1 hour ago

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം, പൊട്ടിയത് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : ചക്കരയ്ക്കൽ ബാവോട് ഐസ് ക്രീം ബോംബുകൾ പൊട്ടി സ്ഫോടനം. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. പൊലീസ് പട്രോളിംഗിനിടെയാണ്…

1 hour ago