kerala

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാരനെ ക്യൂവില്‍ നിര്‍ത്തുകയും ഒപി ടിക്കറ്റിന് പണം ഈടാക്കുകയും ചെയ്തതായി പരാതി

തൃശൂര്‍. ഭിന്ന ശേഷിക്കാരനില്‍ നിന്നും ഒപി ടിക്കറ്റ് പൈസ ഈടാക്കിയതായും ക്യൂ സംവിധാനത്തില്‍ ഇളവ് അനുവദിച്ചില്ലെന്നും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കെതിരെ പരാതി. ഭിന്നശേഷിക്കാരെ ക്യൂവില്‍ നിര്‍ത്തരുതെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റ് ഈടാക്കരുതെന്നും നിര്‍ദേശം ഉള്ളപ്പോഴാണ് സംഭവം.

യൂണിക് ഡിസെബിലിറ്റി ഐഡന്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാരന്‍ പൈസ വാങ്ങിച്ചതിന് ശേഷം മാത്രമേ ഒപി ടിക്കറ്റ് നല്‍കിയതെന്ന് കാഴ്ചപരിമിതനായ പരാതിക്കാരന്‍ പറയുന്നു. ഒപ്പം ജീവനക്കാര്‍ മോശമായിട്ടാണ് പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതിയുമായി ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോള്‍ നിയമം ഉണ്ടെങ്കിലും അത് പാലിക്കണമെന്ന നിര്‍ദേശം ലഭിച്ചില്ലെന്നാണ് മറുപടി ലഭിച്ചത്.

ഇക്കാര്യത്തില്‍ കളക്ടര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍ഡകുവനാണ് ഭിന്നശേഷിക്കാരന്റെ തീരുമാനം. അതേസമയം കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ഈ നിയമം പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരനെ കണ്ടപ്പോള്‍ കാഴ്ച പരിമിതിയുള്ള വ്യക്തിയായി തോന്നിയില്ലെന്നും അതിനാലാണ് ക്യൂ സംവിധാനത്തില്‍ തുടരാനും ടിക്കറ്റ് സംവിധാനത്തില്‍ തുടരാനും നിര്‍ദേശിച്ചതെന്ന് ജീവനക്കാരന്‍ പറഞ്ഞു.

Karma News Network

Recent Posts

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

20 mins ago

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ- ശാന്തിവിള ദിനേശ്

മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത്…

26 mins ago

അരുണാചലിൽ ഭരണം ഉറപ്പിച്ച് ബിജെപി, സിക്കിമിൽ എസ്കെഎം

ചൈന എന്നും കണ്ണും നട്ടിരിക്കുന്ന അരുണാചൽ സംസ്ഥാനം ജനം ബിജെപിയെ ഏല്പ്പിക്കുന്നു എന്ന സൂചനകൾ. അരുണാചൽ തിരഞ്ഞെടുപ്പിൽ നിയമസഭാ വോട്ടെണ്ണൽ…

58 mins ago

മേലധികാരികളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനായില്ല, എസ്ഐ ജോലി രാജി വച്ച് ഹവിൽദാറായി ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന സമ്മർദ്ദവും സേനയിലെ ആത്മഹത്യയും ഒക്കെ മിക്കപ്പോഴും വർത്തയാകാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ…

1 hour ago

പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം, വിമർശനവുമായി ഹരീഷ് പേരടി

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ…

1 hour ago

ഹെല്‍മറ്റില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, യുവാവിന് കടിയേറ്റു

ഇരിട്ടി : ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച…

1 hour ago