topnews

കണ്ണമ്പ്ര ഭൂമിയിടപാട്; എ.കെ ബാലനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും

കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ബാലനെതിരെ ആരോപണമുന്നയിച്ചു കോണ്‍ഗ്രസും ബിജെപിയും. സംഭവത്തില്‍ നടപടി വേണമെന്നാണ് ഇരുവിഭാഗവും ആവശ്യപ്പെടുന്നത്. ഭൂമി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ സിപിഐഎം നടപടിയെടുത്തതിന് പിന്നാലെയാണ് വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയാറാകുന്നത്.

രണ്ടരക്കോടി രൂപയുടെ ക്രമക്കേടില്‍ എ.കെ ബാലന് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എ.കെ ബാലന്‍ അറിയാതെ ഒരിടപാടും നടക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും എ.കെ ബാലനും സിഐഡി കളിച്ച് നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന്റെ പരിഹാസം.

തരൂര്‍ മണ്ഡലത്തിലെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച ഒന്നായിരുന്നു പാപ്‌കോസ് റൈസ് പാര്‍ക്ക്. ഇതിനായി ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ രൂപീകരിച്ചാണ് ധനസമാഹരണം നടത്തിയത്. വിലകുറഞ്ഞ ഭൂമി വില കൂട്ടി വാങ്ങി പണാപഹരണം നടത്തിയെന്ന പരാതി ഉയര്‍ന്നത് പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ്. ജില്ലാ സെക്രട്ടേറിയേറ്റംഗവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.കെ ചാമുണ്ണി, റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറിയും ചാമുണ്ണിയുടെ ബന്ധുവുമായ ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ഇന്നലെയാണ് പാര്‍ട്ടി നടപടിയെടുത്തത്.

Karma News Editorial

Recent Posts

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

17 mins ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

9 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

9 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

10 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

10 hours ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

11 hours ago