കൊച്ചി. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോര്പ്പറേഷന് ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഉപരോധ സമരം ആരംഭിച്ചത്. ഉപരോധസമരത്തിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിര്‍വഹിക്കും. കോര്പറേഷന് ഓഫീസിന് മുന്നില്‍ പന്തല്‍കെട്ടിയാണ് ഉപരോധസമരം. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ സ്ഥലത്തെത്തി.
കോര്പറേഷന് ഓഫീസ് കോണ്‍ഗ്രസ് വൈകിട്ട് അഞ്ചുമണിവരെ ഉപരോധിക്കും. കോര്‍പ്പറേഷനിലേക്ക് എത്തുന്ന ജീവനക്കാരെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്. രാവിലെ തന്നെ സമരക്കാരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായി. കോര്‍പറേഷനില്‍ എത്തുന്നവരെ കടത്തിവിടുവാനുള്ള നടപടി സ്വീകരിക്കുവനാണ് പോലീസ് തീരുമാനം.
പ്രതിഷേധക്കാരെ പോലീസ് നിയന്ത്രിക്കുവാന്‍ ശ്രമിച്ചതാണ് ചെറിയതോതില്‍ സംഘര്‍ഷത്തിലേക്ക് നിങ്ങിയത്. തീപിടിത്തത്തില്‍ മേയര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…