topnews

പണം എണ്ണി മിഷ്യനുകൾ കേടായി, ഇന്ത്യയിലെ ഏറ്റവും വലിയ നോട്ട് വേട്ട

10കൊല്ലം പ്രതിപക്ഷത്ത് ഇരുന്നിട്ടും കോൺഗ്രസ് എം.പിയുടെ അടുത്ത് നിന്നും പിടികൂടിയ കള്ളപണം 300 കോടിയിലധികം.17 കിലോയോളം സ്വർണ്ണവും ഉണ്ട്. ഒഡീഷയിലും ജാർഖണ്ഡിലും ആദായനികുതി വകുപ്പിന്റെ തിരച്ചിലിൽ കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കറൻസിയുടെ വൻ ശേഖരമാണിപ്പോൾ പിടികൂടിയത്. കഴിഞ്ഞ പകലും രാത്രിയും മുഴുവൻ പിടികൂടിയ കള്ളപണം ആദായ നികുതി വകുപ്പ് എണ്ണിയിട്ടും തീരുന്നില്ല. ഇതിനിടെ നോട്ട് എണ്ണികൊണ്ടിരുന്ന മിഷ്യനുകൾ തുടർച്ചയായ ഉപയോഗത്തിൽ കേടായി. കൂടുതൽ നോട്ടെണ്ണൽ മിഷ്യനുകൾ എത്തിച്ച് നോട്ടെണ്ണൽ തുടരുന്ന പ്രവർത്തിയിലാണ്‌ ആദായ നികുതി വകുപ്പ്.

രാജ്യത്ത് ഒറ്റ റെയ്ഡിൽ ഒരു വ്യക്തിയിൽ നിന്നും ഇത്ര അധികം കള്ള പണം പിടിക്കുന്നത് ആദായ നികുതി വകുപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ്‌.കള്ള പണത്തിനു കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവുമായി ബന്ധമുണ്ടെന്ന് വിവരങ്ങൾ വന്നതോടെ കോൺഗ്രസ് പാർട്ടി ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നു.

ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് ഇങ്ങിനെ. 300 കോടിയോളം രൂപയുടെ കറൻസികൾ തിട്ടപൊപെടുത്തി. നോട്ട് കൂമ്പാരം വലിയ മല പോലെയാണ്‌. പ്രത്യേക മര പെട്ടികളും അറകളും ഉണ്ടാക്കി അതിൽ നോട്ടുകൾ നിറച്ചിരിക്കുകയാണ്‌. മാത്രമല്ല ഇതെല്ലാം ഇനി എണ്ണി തീരാൻ 3ഓ 4ഓ ദിവസം എടുക്കും എന്നാണ്‌ ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്

2018ൽ ചെന്നൈയിൽ നടത്തിയ തിരച്ചിലിനിടെ പിടികൂടിയ 160 കോടി രൂപയ്ക്ക് ശേഷം ഡിപ്പാർട്ട്‌മെന്റ് നടത്തിയ എക്കാലത്തെയും വലിയ കള്ള പണം വേട്ടയാണ്. പിടിച്ചെടുത്ത നോട്ടുകൾ എല്ലാം അസൽ ഇന്ത്യൻ കറൻസികൾ ആണ്‌. കള്ള നോട്ടുകൾ അല്ല. എന്നാൽ കള്ള പണം ആണിത്. അന്തിമ നമ്പർ ഇനിയും ലഭിച്ചിട്ടില്ലെന്നും തിരച്ചിൽ നടത്തുന്നുണ്ടെന്നും പറഞ്ഞു. നിരവധി മുറികളും അലമാരകളും ഇനിയും തുറക്കാൻ ഉണ്ട്. ഇതെല്ലാം കേട്ടിട്ട് ചുരുക്കത്തിൽ ക്ഷേത്ര നിലവറകൾ തുറക്കും പോലെയാണ്‌. മൂന്ന് തവണ കോൺഗ്രസ് രാജ്യസഭാ എംപിയാണ് സാഹു, രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ മദ്യവ്യാപാരത്തിൽ അദ്ദേഹത്തിന്റെ കുടുംബം ആധിപത്യം പുലർത്തുന്നു.

കണക്കെടുപ്പ് വേഗത്തിലാക്കാൻ ഹൈദരാബാദിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും കറൻസി മെഷീനുകൾ പറന്നെത്തിയിട്ടുണ്ട്, 17 കിലോയോളം വരുന്ന സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പിടിച്ചെടുത്തതായി ഐ-ടി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. “പണശേഖരത്തിലെ റബ്ബർ ബാൻഡുകൾ തടസ്സമായി പ്രവർത്തിച്ചതിനാൽ ചില മെഷീനുകൾ തകരാറിലായി,” ഒരു വൃത്തങ്ങൾ പറഞ്ഞു. ചില സ്ഥലങ്ങൾ വിദൂര പ്രദേശങ്ങളിലായതിനാൽ “ലോജിസ്റ്റിക് സുരക്ഷാ കാരണങ്ങളാൽ” കറൻസിയുടെ എണ്ണവും മന്ദഗതിയിലായി. “പ്രവർത്തനങ്ങൾ സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടെയും സുരക്ഷയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ ജാഗ്രതയിലാണ്‌. നോട്ട് കൂമ്പാരം കണ്ടെത്തിയ സ്ഥലത്ത് അർദ്ധ സൈനീക യൂണിറ്റ് നിലയുറപ്പിച്ചു.

ഇത്രയും വലിയ തുകയുടെ ഓപ്പറേഷനും പിടിച്ചെടുക്കലും അഴിമതി വിഷയത്തിൽ പ്രതിപക്ഷ പാർട്ടിയുടെ കാപട്യത്തെ തുറന്നുകാട്ടിയെന്ന് കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധ ആകർഷിച്ചു.നികുതി റെയ്ഡിനിടെ ജാർഖണ്ഡിലെ കോൺഗ്രസ് എംപി ധീരജ് സാഹുവിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പായതിനാൽ ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടിവരുമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

“അഴിമതി തഴച്ചുവളരാൻ അനുവദിക്കില്ലെന്നും അഴിമതി നടത്തിയവർ ജയിലിൽ കിടന്ന് നശിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി മോദിയുടെ ഉറപ്പാണ്. പൊതു ജനങ്ങളിൽ നിന്ന് കൊള്ളയടിച്ച ഓരോ പൈസയും തിരിച്ച് നൽകണം. എന്തുകൊണ്ടാണ് ഇന്ത്യൻ സഖ്യം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും പോഷിപ്പിക്കുന്നത്. നമ്മുടെ ജനങ്ങളുടെ അവകാശങ്ങളും ചിതൽ പോലെയുണ്ടോ?എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയും എഎപിയും ടിഎംസിയും ഈ പാർട്ടികളെല്ലാം അഴിമതിയുടെ ഭാഗമായി മാറിയത്,“ ബിജെപി നേതാവ് ഭാട്ടിയ ചോദിച്ചു.

Karma News Network

Recent Posts

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

8 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

17 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

18 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

41 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

53 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

57 mins ago