topnews

തിരഞ്ഞെടുപ്പിന്‌ ശേഷം കോൺഗ്രസിൽ 2 അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമോ

രാഷ്ട്രീയം എന്നത് അധികാര വിതരണവുമായി ബന്ധപ്പെട്ട വ്യക്തിപരമോ,കൂട്ടായ്മയുടെതോ ആയ പ്രവർത്തനങ്ങളിൽ നിന്നും ഉരുത്തരിയുന്ന ആശയങ്ങളാണ്.ഇത്തരം ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് വേണമോ എന്നുള്ളത് കാലികമായി ഏറെ പ്രസക്തിയുള്ള ചോദ്യമാണ്. പുതിയ പ്രസിഡണ്ട് തിരഞ്ഞെടുക്കപെടുകയാണെങ്കിൽ നെഹ്റു കുടുംബവും, നേതൃത്വവും തമ്മിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാവുമോ എന്നുള്ളതാണ് പാർട്ടിയിലുള്ളവരെ ഏറെ ചിന്തിപ്പിക്കുന്നത്.രാഷ്ട്രീയം എന്ന മുഖ്യ ആശയത്തലൂന്നി അധികാര വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുമ്പോട്ടു പോകുമ്പോൾ മറിച്ചുള്ള ഒരു ചിന്താഗതി എന്നത് അടിസ്ഥാനരഹിതമാണ്. ഇവിടെയാണ് പാർട്ടിയിൽ സമന്വയം എന്ന വാക്കും അതിന്റെ അർത്ഥവും ഏറെ പ്രസക്തമാകുന്നത്.കോൺഗ്രസ് പാർട്ടിയിൽ ഉരിത്തിരിഞ്ഞു വന്ന വിഷയമാണിതെങ്കിലും രാഷ്ട്രീയ വിദ്യാർത്ഥികൾ ഏറെ കൗതുകത്തോടെയാണ് ഇതിനെ കാണുന്നത്.

പാർട്ടി വക്താക്കളുടെ അറിയിപ്പനുസരിച്ച് സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇതുവരെയുള്ള സൂചന.(യാത്ര കർണാടകത്തിൽ ആയിരിക്കുമ്പോൾ).രാഷ്ട്രീയം എന്നതിൽ വിവക്ഷിക്കുന്നത് പോലെ വ്യക്തിപരമായും ,ഗ്രൂപ്പ് അധിഷ്ഠിതമായും പാർട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് തരത്തിലുള്ള ചിന്താഗതികൾ കോൺഗ്രസിൽ രൂപം കൊണ്ടിട്ടുണ്ട്.വ്യക്തി അധിഷ്ഠിതമായി ചിന്തിക്കുന്നവർ നെഹ്റു കുടുംബത്തിൽ നിന്ന് ഒരാൾ പാർട്ടിയുടെ പ്രസിഡൻറ് ആകട്ടെ എന്ന് പറയുമ്പോൾ( രാഹുൽ ഗാന്ധി തന്നെ മുന്നോട്ടു വരട്ടെ എന്ന് അഭിപ്രായപ്പെടുന്നു).എന്നാൽ ഗ്രൂപ്പ് അധിഷ്ഠിതമായി ചിന്തിക്കുന്നവർപാർട്ടി പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെ എന്ന ആശയ ഗതിക്കാരാണ്.ഏതായാലും പൊതുവിൽ വീക്ഷിക്കുമ്പോൾ പാർട്ടിയിൽ അഭിപ്രായങ്ങൾ രൂപംകൊള്ളുന്നുണ്ട് എന്ന് മനസ്സിലാക്കാം.അഭിപ്രായങ്ങൾ രൂപം കൊള്ളട്ടെ, ചർച്ചകൾ നടക്കട്ടെ,അതിൻറെ അടിസ്ഥാനത്തിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുകയാണ് ഉത്തമം.

ഇവിടെയാണ് ഞാൻ ആദ്യമേ സൂചിപ്പിച്ച അധികാര വിതരണത്തിന്റെ തലങ്ങൾ ചർച്ച ചെയ്യുന്നത്.നാം സ്വീകരിച്ച പാർലമെന്റെറി ജനാധിപത്യത്തിൽ അധികാര വിതരണം നടക്കുമ്പോൾ അതിൽ പാർട്ടികളുടെ പങ്ക് വളരെ വലുതാണ്.പാർലമെന്റെറി ജനാധിപത്യത്തിന് വേണ്ടി ഏറെ വാദിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഭരണഘടന നിർമ്മാണ സഭയും , ഭരണഘടനയ്ക്ക് ആ മുഖമെഴുതിയ നെഹ്റുവിൻറെ ചിന്താഗതിയും ഒന്നുതന്നെയായിരുന്നു.കാരണം അദ്ദേഹമായിരുന്നു അതിൽ ജനാധിപത്യം എന്ന വാക്ക് കൂട്ടിച്ചേർത്തത്.

നെഹ്റുവിയൻഭരണകാലഘട്ടം മുതൽഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ ഘട്ടം വരെ പാർട്ടിയിൽ തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടായിരുന്നു.ഇത് മൊറാർജിദേശായിയും, ഇന്ദിരാഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടൽ വരെ എത്തിയിരുന്നു.ഒടുവിൽ സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനം ഒരാളിലേക്ക് എത്തിച്ചേർന്നു.ഇതിനൊരു മോചനം വന്നത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്.അന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി. അർജുൻ സിംഗ് ഏറ്റവും കൂടുതൽ വോട്ട് നേടുകയും രണ്ടാമതായി എ.കെ.ആന്റണി, തുടങ്ങിയവർ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ നരസിംഹറാവു ആകട്ടെ തെരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് കമ്മിറ്റിയെ പിരിച്ചുവിടുകയും, മുഴുവൻ കമ്മിറ്റി അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുകയും ഉണ്ടായി.ഇപ്പോഴും നാമനിർദ്ദേശം തുടർന്നുകൊണ്ടേയിരിക്കുന്നു.

2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് രാഹുൽഗാന്ധി പാർട്ടി പ്രസിഡൻറ് സ്ഥാനത്ത് നിന്നും മാറുകയും സോണിയ ഗാന്ധി പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.നിലവിൽ രാഹുൽ ഗാന്ധിയാകട്ടെ ഭാരത് ജോഡോ യാത്രയിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുകയുമാണ്.പ്രസിഡൻറ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ല എന്ന് അദ്ദേഹം ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്..അപ്പോൾ പാർട്ടിയിലുള്ള മറ്റാരെങ്കിലും പ്രസിഡൻറ് ആകട്ടെ എന്നായിരിക്കാം അദ്ദേഹം വിവക്ഷിക്കുന്നത്.

രണ്ട് ജനാധിപത്യ രാജ്യങ്ങളിലെ പാർട്ടികളുടെ സമീപനവുമായി ബന്ധപ്പെട്ട ഒരു അന്വേഷണം നടത്തി നോക്കാം.പ്രസിഡൻഷ്യൽ രീതിയിൽ ഭരണസംവിധാനം ഉള്ള അമേരിക്കയിൽ അവിടുത്തെ പാർട്ടി സമ്പ്രദായം അനുസരിച്ച് പാർട്ടിയിൽ തെരഞ്ഞെടുപ്പിലൂടെ സ്ഥാനാർത്ഥിയെ കണ്ടെത്തി മത്സര രംഗത്ത് അവതരിപ്പിക്കുന്ന മാർഗമാണുള്ളത്.റിപ്പബ്ലിക്കൻപാർട്ടിയിൽ ആണെങ്കിലും ഡെമോക്രാറ്റിക്പാർട്ടിയിൽ ആണെങ്കിലും ഇതുതന്നെയാണ് സ്ഥിതി.

പാർലമെൻററി വ്യവസ്ഥയിൽ ഭരണം നടത്തുന്ന ഇംഗ്ലണ്ടിൽ കൺസർവേറ്റീവ് പാർട്ടിയിൽ നടന്ന മത്സരവും അതിൻറെ ക്രമങ്ങളും നമ്മൾ കണ്ടതാണ്.സുനുകും, ട്രസും തമ്മിൽ നടന്ന മത്സരത്തിലെ പല ഘട്ടങ്ങളിലും ഇന്ത്യൻ വംശജനായ സ്ഥാനാർഥി മുമ്പിലെത്തുകയുണ്ടായി. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ 57 ശതമാനം വോട്ടുകൾ നേടി കൊണ്ട് ട്രസ്സ് വിജയിക്കുകയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാന മേൽക്കുകയും ചെയ്തു.

ഇവിടെ കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടെ .അങ്ങനെ വരുന്നയാൾ ആ പാർട്ടിയെ നയിക്കുകയും, അദ്ദേഹത്തിൻറെ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്താൽ അത് ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നുള്ളത് കാത്തിരുന്നു കാണാവുന്ന കാര്യമാണ്.ഈ നാട്ടിലെ ചെറുപ്പക്കാരെ ഉണർത്തുവാനും , അവരെ ആവേശം കൊള്ളിക്കുവാനും പുതിയ പ്രസിഡൻറിന് കഴിഞ്ഞുവെങ്കിൽ അത് പാർട്ടിയുടെ വിജയം ആയിരിക്കുമെന്നതിൽ സംശയമില്ല.ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടി ഏറെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയവുമാണിത്.

ഡെമോക്രാറ്റിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ഡെമോക്രസി എന്ന ഇംഗ്ലീഷ് വാക്ക് ഉദ്ഭവിച്ചത്.ഇതിൻറെ അർത്ഥം ജനാധിപത്യം എന്നതാണ്.ഗ്രീക്ക് ജനാധിപത്യത്തിൽ നിന്നും ആധുനിക ജനാധിപത്യത്തിൽ നാം എത്തി നിൽക്കുമ്പോൾ ഈ പദത്തിന് ഒട്ടേറെ തലങ്ങളും അർത്ഥവ്യാപ്തിയും കൈവന്നിട്ടുണ്ട്.ഏറ്റവും മഹത്തരം ആയിട്ടുള്ളത് അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൻ പറഞ്ഞ വാക്കുകളാണ്.ജനാധിപത്യം എന്നു പറഞ്ഞാൽ ജനങ്ങൾക്ക് വേണ്ടി , ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്ന ഭരണക്രമം എന്നതാണ്.

ഇന്ത്യയിൽ മൾട്ടിപാർട്ടി സിസ്റ്റമാണ് നിലവിലുള്ളത്.നമ്മുടെ പല സംസ്ഥാനങ്ങളിലും സംസ്ഥാന പാർട്ടികൾ നിലവിൽ വരികയും പ്രസ്തുത പാർട്ടി ആ സംസ്ഥാനത്തെ അടക്കി ഭരിക്കുകയും ചെയ്ത ചരിത്രം ഇപ്പോഴുമുണ്ട് , കഴിഞ്ഞ കാലഘട്ടത്തിലും ഉണ്ടായിരുന്നു.അത്തരം പാർട്ടികൾ സ്ഥാപിച്ചവർ പിന്മാറുന്നതോടുകൂടി ആ പാർട്ടികൾ ഇല്ലാതാവുകയോ, അല്ലെങ്കിൽ പകരമായി മറ്റു പാർട്ടികൾ ഉദയം ചെയ്യുകയോ ആണ് കണ്ടുവരാറുള്ളത്.ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സാണ്.ആപാർട്ടിയിൽ ഒരു തെരഞ്ഞെടുപ്പ്നടന്നാൽ വലിയ ഉരുൾപൊട്ടൽ ഒന്നും തന്നെ നടക്കുവാൻ പോകുന്നില്ല.അത് ശശിതരൂരോ , അശോക് ഗെഹ്‌ലോട്ടോ ,സച്ചിൻ പൈലറ്റോ , മനീഷ് തിവാരിയോ ആരും ആയിക്കൊള്ളട്ടെ. പ്രവർത്തകർ സ്വാഗതം ചെയ്യും.എന്നാലും മറ്റൊരു കാര്യം മാത്രം അവശേഷിക്കുന്നു. അഞ്ച് രൂപ നൽകി പാർട്ടി അംഗത്വം എടുത്തവർക്ക് വോട്ടവകാശം ലഭിച്ചില്ല എന്ന വസ്തുത മാത്രം.

എൻ.എം.തോമസ്
nmthomas3@gmail.com

Karma News Editorial

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

2 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

3 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

4 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago