Premium

ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്ക് പോയ നിർമാണത്തൊഴിലാളികൾ ആശങ്കയിൽ

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇറാന്‍–ഇസ്രയേല്‍ ഏറ്റുമുട്ടലിലേക്ക് എത്തിയപ്പോൾ ഇന്ത്യയും ആശങ്കപ്പെടുന്നു. ഇസ്രയേലും ഇന്ത്യയും തമ്മിൽ ഉള്ള കരാർ പ്രകാരം ഇതുവരെ അഞ്ഞൂറോളം പേരെയാണ് ഇന്ത്യ ഇസ്രായേലിലേക്ക് അയച്ചത് ഒരു വരുമാനമാർഗം പ്രതീക്ഷിച്ചിരിക്കുന്ന പലരും ഇപ്പോൾ സങ്കടത്തിലാണ് യുദ്ധകാലത്ത് ഇസ്രയേലിലേക്ക് ഇന്ത്യ നിര്‍മാണതൊഴിലാളികളെ അയയ്ക്കുന്നത് തുടരുന്നതില്‍ കടുത്ത ആശങ്ക. തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി പ്രതികരിച്ചു.

പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയതിനെ തുടർന്ന് രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ്, ഇസ്രയേല്‍ ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. ദേശീയ നൈപുണ്യവികസന കോര്‍പ്പറേഷന്‍ വഴിയാണ് നിയമനം. മരപ്പണിക്കാര്‍, ടൈല്‍ പണിക്കാര്‍, നിര്‍മാണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ ലഭിക്കും. ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ആകെ പോകാനിരിക്കുന്നത് അയ്യായിരത്തോളം പേര്‍.

ഇതുവരെ ഇസ്രയേലിലെത്തിയത് അഞ്ഞൂറോളം ഇന്ത്യക്കാര്‍. ഈ മാസം രണ്ടാംതീയതി ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍വച്ചാണ് ആദ്യബാച്ച് തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇറാന്‍–ഇസ്രയേല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെയാണ് തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക ഉയരുന്നത്. ഇതോടെ ഏതാനും ദിവസങ്ങള്‍ക്കകം ഇസ്രയേലിലേക്ക് പോകാനിരിക്കുന്ന അടുത്ത ബാച്ച് തൊഴിലാളികളുടെ യാത്ര താല്‍ക്കാലികമായി റദ്ദാക്കുമെന്നാണ് വിവരം.

എന്നാല്‍, ആശങ്കവേണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി പ്രതികരിച്ചു.ഇസ്രയേലിന്റെ തിരിച്ചടി മുന്നിൽ കണ്ട് ഇറാൻ ജാഗ്രതയോടെ ഇരിക്കുമ്പോൾ ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജി ഏഴ് രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ എക്സിൽ പ്രതികരിച്ചു. യുഎൻ സുരക്ഷാ സമിതിയും വിഷയം ചർച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യത്തിനിടെ മേഖലയിലെ സ്ഥിതിഗതികൾ ഖത്തറും യുഎഇയും ചർച്ച ചെയ്തു. സംഘർഷം വ്യാപിക്കാതെ തടയേണ്ടത് അനിവാര്യമാണെന്ന് ഖത്തർ അമീറും യുഎഇ പ്രസിഡന്റും നടത്തിയ ടെലിഫോൺ ചർച്ചയിൽ വിലയിരുത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലാണ് ചർച്ച നടത്തിയത്. മേഖലയിലെ സാഹചര്യം ഇരുവരും വിലയിരുത്തി. ഗാസയിൽ വെടിനി‍ർത്തലും ശാശ്വത പരിഹാരവും അനിവാര്യമാണെന്നും നേതാക്കൾ നിലപാടെടുത്തു. മേഖലയുടെ സമാധാന അന്തരീക്ഷത്തിന് ഇത് അനിവാര്യമാണെന്നും വിലയിരുത്തി.

അതിനിടെ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. നിലവിൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് കന്പനി വ്യക്തമാക്കുന്നത്. കപ്പലിലെ ജീവനക്കാരായ മലയാളികളിൽ ചിലർ ഇന്നലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. മോചനം സംബന്ധിച്ച് ഇന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രതികരണമുണ്ടായേക്കും.

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കുകപ്പലിൽ അകപ്പെട്ട മലയാളികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് .കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കാലതാമസമില്ലാതെ മലയാളികളെ തിരികെയെത്തിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, ഇസ്രായേൽ ചരക്കുകപ്പലിലുള്ള 17 ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്‌ക്കും മോചനത്തിനുമായി ഇറാൻ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്.പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇസ്രായേൽ ബന്ധമുള്ള എംഎസ്‌സി ഏരീസ് എന്ന ചരക്കുകപ്പൽ ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.

Karma News Network

Recent Posts

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

6 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

11 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

18 mins ago

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; ഇതു നിലനില്‍ക്കെ മറ്റൊരു വിവാഹം; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി.…

23 mins ago

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കടന്ന് വിദേശപൗരൻ, അറസ്റ്റ്

കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട്…

29 mins ago

മാറനല്ലൂരില്‍ വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്…

37 mins ago