trending

കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം, ബാങ്ക് സിപിഐഎമ്മുകാർ കാലിയാക്കി: നരേന്ദ്ര മോദി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച മോദി കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവർത്തിച്ചു.

ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമർശിച്ചു. എല്ലാവരും ഇതിൽ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാർ കൊള്ള ചെയ്ത് കാലിയാക്കിെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും മോദി കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ പത്തുവർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ മാത്രം, ഇനി സിനിമയാണ്. ഇടതുവലതു മുന്നണികൾ സംസ്ഥാനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തിൽ അക്രമം സാധാരണ സംഭവമായി. കേരള സർക്കാരിന് അഴിമതിയിലാണ് താത്പര്യം. എവിടെയെങ്കിലും ഇടതു ഭരിച്ചാൽ ഇടത്തുമൊന്നുമുണ്ടാകില്ല, വലത്തുമൊന്നുമുണ്ടാകില്ല. കേരളത്തിലെ കോളേജ് ക്യാമ്പസുകൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി. ജനങ്ങളുടെ പൈസ കൊള്ള ചെയ്യാനാണ് ഇവരാഗ്രഹിക്കുന്നത്’ മോദി രൂക്ഷമായി വിമർശിച്ചു.

മോദിയുടെ ഗ്യാരന്റി ആവർത്തിക്കാനും അദ്ദേഹം മറന്നില്ല. മോദിയുടെ ഗ്യാരന്റി രാജ്യത്തിൻറെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിൻറെ ഭാവി നിശ്ചയിക്കും. ബിജെപി സർക്കാർ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കി. അടുത്ത അഞ്ചുവർഷം വികസനത്തിന്റെ കുതിപ്പ് കാണാം. കൂടുതൽ വന്ദേഭാരത് ട്രെയിനുകളുൾപ്പെടെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

3 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

3 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

4 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

5 hours ago