kerala

അന്ത്യ ചുംബനം പോലും നല്‍കാനാകാതെ ഉറ്റവര്‍, ജൈനേഷിന്റെ മടക്കയാത്ര നാട്ടുകാര്‍ക്കും സഹിക്കാവുന്നതില്‍ അപ്പുറം

പയ്യന്നൂര്‍ : പ്രിയപ്പെട്ടവര്‍ക്ക് ഒന്ന് തൊടുവാനോ ഒരു അന്ത്യ ചുംബനം നൽകാനോ പോലും സാധിക്കാതെ ജൈനേഷിന് അന്ത്യ യാത്ര. കയ്യെത്തും ദൂരത്ത് ചേതനയറ്റ ശരീരമായി ജൈനേഷ് കിടന്നപ്പോള്‍ ഒന്ന് തൊടുവാന്‍ പോലും സാധിക്കാത്തെ അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ കണ്ണീര്‍ പൂക്കള്‍ അര്‍പ്പിച്ച് വിട നല്‍കി. പത്ത് വെള്ള തുണിയിലും തുടർന്ന് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞായിരുന്നു ജൈനേഷിന്റെ മൃതദേഹം കൊണ്ടുവന്നത്. പത്ത് മിനിറ്റ് മാത്രം പൊതു ദര്‍ശനത്തിന് വെച്ചു. കൊറോണ എന്ന സംശയിക്കപ്പെട്ട ലക്ഷണത്തോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ 36കാരനായ ജൈനേഷ് മരിക്കുക ആയിരുന്നു.

കണ്ടവർ അകലെ നിന്ന് വിങ്ങി പൊട്ടി. നാട്ടുകാർ സ്ഥലത്ത് നിന്നും ഏറെ മാറി നിന്നു. ഏറെ മാറി നിന്ന് ആളുകൾ സങ്കടത്തോടെ പറഞ്ഞു..ദൈവമേ ആർക്കും ഇങ്ങിനെ ഒന്നും വരുത്തരുതേ. മരിച്ചാല്മ് മൃതദേഹം പോലും കാണാൻ പറ്റാതെ വരിക. ഇത് എന്ത് രോഗമാണ്‌ ഈശ്വരാ എന്നും ദൂരെ നിന്ന് ആളുകൾ പിറുപിറുത്തു.കൊറോണ വൈറസ് ബാധ ഉണ്ടായിട്ട് ഇല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും മരണ കാരണം വ്യക്തമായി കണ്ടെത്താത്തതിനാല്‍ അതീവ സുരക്ഷ മുന്‍ കരുതലുകളോടെ ആണ് മൃതദേഹം നാട്ടിലെത്തിച്ചതും സംസ്‌കിരിച്ചതും.

പത്ത് വെള്ള തുണികളും തുടര്‍ന്ന് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലുമായി പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുവന്നത്. പത്ത് മിനിട്ട് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. എന്നാല്‍ മൃതദേഹത്തിന് അടുത്തേക്ക് വരാനോ തൊടാനോ അടുത്ത ബന്ധുക്കളെ പോലും അനുവദിച്ചില്ല. ഒടുവില്‍ ആയി അവസാന പ്ലാസ്റ്റിക് ബാഗ് അല്‍പം നീക്കി മുഖം മാത്രം പുറത്ത് കാണിച്ചു. മൃതദേഹം വെച്ച മേശയില്‍ നിന്നും രണ്ട് മീറ്റര്‍ അകലത്തില്‍ കേസരകള്‍ നിരത്തി അതിന് വെളിയിലൂടെ ആളുകള്‍ക്ക് അ്തിമോപചാരം അര്‍പ്പിക്കാന്‍ അവസം ഒരുക്കുകയാണ് ചെയ്തത്. നാട്ടുകാരായ ആറംഗ സംഘമാണ് അതീവ സുരക്ഷാ വസ്ത്രങ്ങളും പ്രത്യേക മുഖം മൂടിയും കയ്യുറയും ധരിച്ചു സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. അതേസമയം സംസ്‌കാരത്തിനു കൂടെയുണ്ടായിരുന്ന സംഘത്തിന്റെ സുരക്ഷാ വസ്ത്രങ്ങളും കയ്യുറകളും മറ്റും സംസ്‌കാരത്തിനു ശേഷം ശ്മശാനത്തില്‍ തന്നെ കത്തിച്ചു കളഞ്ഞു. കേരളത്തില്‍ ഉണ്ടായ നിപ്പ നാളുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു സംസ്‌കാരസ്ഥലത്തെ കാഴ്ചകള്‍.

മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28നു പുലര്‍ച്ചെയാണു കൊറോണ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് എറണാകുളം ഗവ. ആശുപത്രിയിലെ ഐസലേറ്റഡ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

അതേസമയം ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു. പരിശോധന തുടരുകയാണ്. 21 വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍ പോയി വന്നയാള്‍ക്കാണ്. തെലങ്കാനയില്‍ ദുബായില്‍ പോയി വന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 12 രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ദക്ഷിണകൊറിയ, ഇറ്റലി, ദുബായ് എന്നിവിടങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാന കായിക മല്‍സരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. പശ്ചിമേഷ്യയില്‍ രോഗബാധിതരുടെ എണ്ണം 1200 കവിഞ്ഞു. ഏത് അടിയന്തര ഘട്ടവും നേരിടാനുള്ള തയാറെടുപ്പിലാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. കുവൈത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 56 ആയി. പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇറാന്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയവര്‍ക്കാണ് രോഗബാധയെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

15 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

19 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

48 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

50 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago