topnews

കൊറോണ വൈറസ് ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിയുമായി;ജേക്കബ് വടക്കഞ്ചേരി

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇതിനോടകം മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് പ്രകൃതിചികിത്സകന്‍ ജേക്കബ് വടക്കുഞ്ചേരിയുടെ വീഡിയോ സന്ദേശം. കൊറോണ വൈറസിന്റെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയെന്ന വ്യാജ പ്രചാരണവുമായി ജേക്കബ് വടക്കഞ്ചേരി. കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും പരിഹസിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിപ കാലത്തും അങ്ങനെയൊരു വൈറസ് ഇല്ലായെന്ന് പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ കേസെടുത്തിരുന്നു. ശാസ്ത്രത്തെയും ആധുനിക വിജ്ഞാനത്തെയും ചോദ്യം ചെയ്ത് ജേക്കബ് വടക്കഞ്ചേരി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാര്‍

ലോകത്തിലെ ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ആയുധമാണ് കൊറോണ. പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്, ലോകത്ത് നശിപ്പിക്കപ്പെടേണ്ട രാജ്യങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആയുധമായി ഇത് മാറിയിരിക്കുകയാണ്. ഇവിടെ നടക്കുന്നത് ഇക്കണോമിക്കല്‍ വാര്‍ ആണ്, അല്ലെങ്കില്‍ പൊളിറ്റിക്കല്‍ ഡ്രാമയാണ്, ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.

ഒരു വൈറസും, ബാക്ടീരിയയും മനുഷ്യശരീരത്തില്‍ കയറി രോഗമുണ്ടാക്കില്ല. കൊറോണ, നിപ്പ പോലുള്ള വൈറസുകളുണ്ടോയെന്നും, എന്തുകൊണ്ടാണ് ഇത് മനുഷ്യന്‍ മാത്രം വരുന്നതെന്നും ജേക്കബ് വടക്കഞ്ചേരി ചോദിക്കുന്നു. പ്രകൃതി ചികിത്സ, ആയുര്‍വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്, അതെന്ത് കൊണ്ടാണെന്നും, പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു.

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കെകെ ശൈലജ ടീച്ചര്‍. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടിയാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും സഭയെ അറിയിച്ചു. ഞായറാഴ്ച വരെ 104 സാമ്ബിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

കൊറോണ വൈറസ് ബാധിച്ചവരുടെ സാമ്പിളുകളെല്ലാം ഇനി മുതല്‍ ആലപ്പുഴയില്‍ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അതിനായുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. പരിശോധനയ്ക്കായി നിലവില്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്ട്യൂറ്റില്‍ എല്ലാ സംവിധാനവുമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മത്രമല്ല കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ രാജ്യത്ത് നിലവിലുള്ള പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേതിന് സമാനമായ എല്ലാ മികച്ച സംവിധാനവും സാങ്കേതിക വിദഗ്ധരും കേരളത്തില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് കൊറോണ ബാധിത മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയിരിക്കുകയാണെന്നും അതില്‍ നിരവധിപേര്‍ ശക്തമായ നിരീക്ഷണത്തിലുമാണെന്നും ഈ സാഹചര്യത്തില്‍ പരിശോധന വേഗത്തിലും കാര്യക്ഷമമാക്കാനും ആലപ്പുഴയിലെ സംവിധാനം ഉപകരിക്കുമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതായും മന്ത്രി കെ.കെ.ശൈലജ സൂചിപ്പിച്ചു.ആദ്യ ഘട്ടത്തിലെ സാമ്ബിളുകളെല്ലാം പൂനെയിലേക്കാണ് അയച്ചത്. എന്നാല്‍ ഫലം വൈകുന്നതിനാല്‍ ചികിത്സാ കാര്യത്തിലുണ്ടാകുന്ന കാലതാമസം മന്ത്രി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആലപ്പുഴയില്‍ പരിശോധിക്കാനുള്ള അനുമതി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

Karma News Network

Recent Posts

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

12 mins ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

1 hour ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

1 hour ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

2 hours ago

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

2 hours ago

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

2 hours ago