സംസ്ഥാനം കൊറോണയെ പ്രതിരോധിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. നാട് കൊറോണയെ തുടര്‍ന്ന് ഭീതിയിലായിരിക്കെ അടിച്ചുപൊളിച്ച് കല്യാണം നടത്താന്‍ താല്‍പ്പര്യമില്ലെന്നും തന്റെ വിവാഹം മാറ്റിവെയ്ക്കുവെന്നും യുവാവ്.
കോട്ടയം മണിമല സ്വദേശി സനൂപ് കാക്കനാശേരിലാണ് തന്റെ വിവാഹം മാറ്റിവെച്ചതായി ഫേസ്ബുക്ക് വഴി അറിയിച്ചത്. ഈ മാസം 15നാണ് സനൂപിന്റേയും ശാലിനിയുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊറോണയെ തുടര്‍ന്ന് ആളുകള്‍ കൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
സനൂപ് ഇട്ട പോസ്റ്റ് ഇങ്ങനെ: നാട് ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്ബോള്‍ അടിച്ചു പൊളിച്ച് കല്യാണം ആഘോഷിക്കാന്‍ മനസു വരുന്നില്ല. കൊറോണെയെന്ന സാമൂഹ്യ വിപത്തിനെതിരെ പോരാടാന്‍ ഞാനുമുണ്ട്. ഈ മാസം 15 ന് നിശ്ചയിച്ച എന്റെ വിവാഹം മാറ്റിവയ്ക്കുകയാണ്. ഒന്നു കൂടെ ആലോചിച്ചു പോരെയെന്ന് കൂട്ടുകാരടക്കം ചോദിച്ചു, പക്ഷേ ഞങ്ങള്‍ക്ക് ഒരു തീരുമാനമേയുള്ളൂ. എത്ര നാളന്നറിയില്ല, എല്ലാവരും സന്തോഷത്തോടെ കഴിയുന്ന അന്നേ ഞങ്ങള്‍ ഒന്നാകുന്നുള്ളൂ. ഞങ്ങളുടെ കല്യാണം മാറ്റിവയ്ക്കുകയാണ്. ഇനി എന്നായാലും ഞാന്‍ താലി ചാര്ത്തുമ്ബോള് കാണാന്‍ നിങ്ങളുമുണ്ടാവും.
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…
അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…
ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…
പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര് മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…