national

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം, രണ്ടു കോടിരൂപ വിലയുളള ഭൂമി വാങ്ങിയ ശേഷം ഉടമയ്‌ക്ക് നല്‍കിയത് 18.5 കോടി

ലഖ്‌നോ: തട്ടിപ്പ് രാമക്ഷേത്രത്തിന്റെ പേരിലും. കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച്‌ ഉത്തര്‍ പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റ് തട്ടിപ്പ് നടത്തിയെന്നാണ് സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്. ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേര്‍ന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്.

മാര്‍ച്ച്‌ 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ടര്‍ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ മിനിറ്റുകള്‍ കഴിഞ്ഞ് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് വില്‍ക്കുന്നത് 18.5 കോടിക്കാണ്. രണ്ട് ഇടപാടുകള്‍ക്കിടയില്‍ 10 മിനിറ്റില്‍ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വര്‍ധിച്ചതെന്ന് വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോധ്യ മേയര്‍ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റി അനില്‍ മിശ്രയുമാണ് സാക്ഷികള്‍. ഇടപാട് നടന്നയുടന്‍ 17 കോടി ബാങ്ക് വഴി കൈമാറുകയും ചെയ്തു. മിനിറ്റുകള്‍ക്കിടെ ഭൂമിയില്‍ എന്ത് സ്വര്‍ണഖനിയാണ് കണ്ടെടുത്തതെന്നും പണം ആര് കൈപ്പറ്റിയെന്നും അന്വേഷിക്കണമെന്നും പവന്‍ ആവശ്യപ്പെട്ടു.

2020 ഫെബ്രുവരിയിലാണ് മോദി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ഉത്തരവു പ്രകാരം 70 ഏക്കര്‍ ഭൂമി ക്ഷേത്രത്തിനായി അനുവദിച്ചിട്ടുണ്ട്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രം നാമനിര്‍ദേശം നടത്തിയവരാണ്.

Karma News Network

Recent Posts

വിമാന സമരം, പ്രീയപ്പെട്ടവനെ അവസാനമായൊന്നു കാണാതെ പ്രവാസിക്ക് ദാരുണാന്ത്യം

എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു.…

12 mins ago

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

46 mins ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

1 hour ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

2 hours ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

10 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

11 hours ago