ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ ലോക്ക് ഡൗണും ലംഘിച്ചതിന് പോലിസ് ദമ്ബതികള്ക്കെതിരേ കേസ് ഫയല്‍ ചെയ്തു. കാറിനുള്ളില്‍ മാസ്ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയതിന് പോലിസുകാരോട് മോശമായി പെരുമാറുന്ന ദമ്ബതികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘താന്‍ തന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ?’ എന്ന് പോലിസിനെ യുവതി വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്ബതികളെ പോലിസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറയുന്നു.
എന്തിനാണ് തങ്ങളുടെ വാഹനം തടഞ്ഞതെന്നും തങ്ങള്‍ കാറിന് അകത്തല്ലേയെന്നുമായിരുന്നു ദമ്ബതികളുടെ വാദം. അടുത്തിടെ ഉണ്ടായ ഹൈക്കോടതി വിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് ഡല്‍ഹി പോലിസ് കൊവിഡ് ലംഘനം ചൂണ്ടിക്കാണിക്കുമ്പോഴും ദമ്ബതികള്‍ അവരുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
അതിനിടെ തങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലിസിനെ ദമ്ബതികള്‍ വെല്ലുവിളിക്കുന്നതും കാണാം. തുടര്‍ന്ന് വനിതാ പോലിസ് എത്തി യുവതിയെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോയി. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്തു.
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…