national

ഭര്‍ത്താവ് മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭം ധരിക്കണമെന്ന് യുവതി; ബീജസാമ്പിളിന് ഉത്തരവിട്ട് കോടതി

ന്യൂഡല്‍ഹി ; കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച്‌ യുവതി കോടതിയെ സമീപിച്ചു. വഡോദരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന യുവാവിന് രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമേയുള്ളൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ മരിക്കുന്നതിന് മുന്‍പ് ഭര്‍ത്താവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം അനുവദിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് അധികൃതര്‍ യുവതിയെ ഒഴിവാക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍ കഴിയുന്ന ഭര്‍ത്താവിന് സമ്മതം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയില്‍ യുവതിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് ഉണ്ടെങ്കില്‍ പരിഗണിക്കാമെന്ന് അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യുവതി വക്കീലിനെ സമീപിച്ചു. മരിക്കുന്നതിന് മുന്‍പ് ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ആശുപത്രിയോട് ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ ബീജ സാമ്ബിളുകള്‍ ശേഖരിക്കാന്‍ ഉത്തരവിട്ടു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതിനാല്‍ പെട്ടെന്ന് തന്നെ കോടതി വാദം കേള്‍ക്കുകയും ഉത്തരവ് ഇറക്കുകയുമായിരുന്നു. കോടതിയുടെ ഉത്തരവ് കിട്ടി മണിക്കൂറുകള്‍ക്കകം രോഗിയുടെ ശുക്ലം വിജയകരമായി വേര്‍തിരിച്ചെടുത്തതായി യുവാവിനെ ചികിത്സിക്കുന്ന സ്റ്റെര്‍ലിംഗ് ഹോസ്പിറ്റലിലെ സോണല്‍ ഡയറക്ടര്‍ അനില്‍ നമ്ബ്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

9 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

11 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

34 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

49 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

1 hour ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

1 hour ago