kerala

കൊടകര കുഴൽപ്പണ കവർച്ച കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും

കൊടകര ബി.ജെ.പി കള്ളപ്പണക്കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. കവര്‍ച്ച ചെയ്ത പണം ബി ജെ പി നേതാക്കളുടേതെന്ന് കുറ്റപത്രത്തിലുണ്ട്. കവര്‍ച്ചാ കേസില്‍ 22 പ്രതികളും 200ന് മുകളില്‍ സാക്ഷികളുമുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകര ദേശീയ പാതയില്‍ കാറപകടമുണ്ടാക്കി ക്രിമിനല്‍ സംഘം പണം തട്ടിയത്. 25 ലക്ഷം രൂപ കവര്‍ച്ചാസംഘം തട്ടിയെടുത്തെന്നായിരുന്നു കേസ്. ഡ്രൈവര്‍ ഷംജീറാണ് പണം നഷ്ടപ്പെട്ടെന്ന പരാതി കൊടകര സ്റ്റേഷനില്‍ നല്‍കിയത്. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടായിരുന്നെന്ന ആദ്യം ഉയര്‍ന്ന ആരോപണം.

സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇക്കാര്യം പൊതുവേദിയില്‍ ഉന്നയിച്ചു. യഥാര്‍ഥത്തില്‍ നഷ്ടപ്പെട്ടത് മൂന്നരക്കോടിയാണെന്ന് അതിനിടെ പൊലീസ് കണ്ടെത്തി. പിടികൂടിയവരെ ചോദ്യം ചെയ്തതില്‍നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ നഷ്ടപ്പെട്ടതില്‍ ഒരു കോടിയോളം രൂപയ കണ്ടെത്തുകയും ചെയ്തു.

പണം കൊണ്ട് വന്നത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേഷിന്‍റെ നിര്‍ദേശ പ്രകാരമെന്ന് ധര്‍മരാജന്റെ മൊഴിയുണ്ടെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പണമെത്തിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൊടകരക്കേസില്‍ ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്ന ബിജെപിയെ കുരുക്കിലാക്കുന്നതായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

ആദ്യമായാണ് ബിജെപിയുടെ പണമാണ് ഇതെന്ന് അന്വേഷണ സംഘം രേഖാമൂലം സ്ഥിരീകരിക്കുന്നത്. ധര്‍മരാജന്‍ മൂന്നരക്കോടി രൂപ എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പണം കൊണ്ടുവന്നത് കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നാണ്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ എത്തിച്ചതാണ് ഹവാലാ പണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Karma News Network

Recent Posts

കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു, ക്രെയിന്‍ ഉപയോഗിച്ച് മാറ്റി

കഞ്ചിക്കോട്ട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട…

39 seconds ago

57കാരി പെട്ടെന്ന് മൂന്ന് വയസുകാരിയെ പോലെയായി, സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

37 mins ago

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള…

1 hour ago

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു- ഹരീഷ് പേരടി

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ…

2 hours ago

ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്, ജനവിധി തേടുന്നത് അമിത് ഷാ അടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്…

2 hours ago

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

10 hours ago